"കമുകറ പുരുഷോത്തമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ശാസ്ത്രീയ സംഗീതം|ശാസ്ത്രീയ സംഗീതത്തിലും]] നാടൻ പാട്ടിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന മാതാപിതാക്കൾ വളരെ ചെറിയ പ്രായംമുതൽ തന്നെ പുരുഷോത്തമനെയും സഹോദരി ലീലയെയും ശസ്ത്രീയ സംഗീതം പരിശീലിപ്പിച്ചിരുന്നു. 13-ന്നാം വയസിൽ [[തിരുവട്ടാർ ആദികേശവ ക്ഷേത്രം|തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തിൽ]] വച്ചായിരുന്നു അരങ്ങേറ്റം. 15-ആം വയസിൽ അന്നത്തെ ''തിരുവിതാംകൂർ പ്രക്ഷേപണ നിലയ''ത്തിൽ [[കർണാടക സംഗീതം]] ആലപിച്ചുകൊണ്ട് തന്റെ സംഗീത ജീവിതത്തിനു തുടക്കം കുറിച്ചു. കർണാടക സംഗീതത്തിലായിരുന്നു കൂടുതൽ താൽപ്പര്യമെങ്കിലും 1950-ൽ [[ആകാശവാണി]] രൂപീകരിക്കപ്പെട്ടപ്പോൾ അനേകം [[ലളിതഗാനം|ലളിതഗാനങ്ങൾ]] നിലയത്തിനു വേണ്ടി [[ആലാപനം|ആലപിച്ചു]]. 1953-ൽ [[പൊൻകതിർ]] എന്ന ചിത്രത്തിനു വേണ്ടി നലുവരി കവിത ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനീമരംഗത്തേക്കു പ്രവേശിച്ചത്. ആ വരികൾ താഴെ കൊടുക്കുന്നു.<ref>[http://www.malayalasangeetham.info/displayProfile.php?category=singers&artist=Kamukara മലയളസംഗീതം.ഇൻഫോയിൽ നിന്ന്] പ്രൊഫൈൽ കമുകറ പുരുഷോത്തമൻ</ref>
{{Cquote|ആശങ്കാതിമിരം പടർന്നൊരിടിമേഘം<br>പോയ്മറഞ്ഞംബരേ<br>അശാചന്ദ്രനുയർന്നു മന്നിടമതിൽ<br>വീശുന്നിതാ പൊൻകതിർ}}
അതിനുശേഷം അനശ്വരങ്ങളായ അനേകം പാട്ടുകൾ അദ്ദേഹം മലയാളഗാന ശാഖയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്.
==പ്രസിദ്ധമായ ഗാനങ്ങൾ==
{| class="wikitable"
|-
! ക്രമനംബർ !! ചിത്രം !! വർഷം !! ഗാനങ്ങൾ
|-
| 1 || ഹരിശ്ചന്ദ്ര || 1955 || ആരുണ്ട് ചൊല്ലാൻ, ആത്മവിദ്യലയമേ
|-
| 2 || ജയിൽപ്പുള്ളി || 1957 || സംഗീതമീ ജീവിതം, വെള്ളിനിലാവത്ത്
|-
| 3 || മറിയക്കുട്ടി || 1958 || മയമീ ലോകം മായുമീ ശോകം
|-
| 4 || രണ്ടിടങ്ങഴി || 1958 || നാളെയാണു കല്യാണം, തുമ്പപ്പൂ പെയ്യണ പൂനിലാവേ
|-
| 5 || ഭക്തകുചേല || 1961 || ഈശ്വരചിന്തയിതൊന്നേ, നാളെ നാളെയെന്നായിട്ടു
|-
| 6 || ഭാർഗവീനിലയം || 1964 || ഏകാന്തതയുടെ അപാര തീരം
|-
| 7 || തറവാട്ടമ്മ ||1966 || മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു
|-
| 8 || ലേഡീ ഡോക്ടർ || 1967 || മധുരിക്കും ഓർമകളേ
|-
| 9 || അദ്ധ്യാപിക || 1968 || മന്നിടം പഴയൊരു മൺവിളക്കാണതിൽ
|-
| 10 || കിളിവാതിൽ || 1993 || കാഷെ നീയാണു ദൈവം
|}
തുടങ്ങി അനവധി അനശ്വര [[ഗാനം|ഗാനങ്ങൾ]] [[മലയാളം|മലയാളത്തിനു]] സംഭാവന നൽകിയ ഈ ഗായകൻ അവസാനമായി പാടിയത് യൂസഫ് അലി എഴുതി [[മോഹൻ സിതാര]] സംഗീതം നൽകിയ ''കഷെ നീയാണു ദൈവം'' എന്ന ഗാനമാണ്. 1995 [[മേയ്]] 26-ന് ഇദ്ദേഹം അന്തരിച്ചു.
==അവലംബം==
{{reflist}}
{{lifetime|1930|1995|ഡിസംബർ 4|മേയ് 26}}
"https://ml.wikipedia.org/wiki/കമുകറ_പുരുഷോത്തമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്