"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 31 langlinks, now provided by Wikidata on d:Q61070
വരി 9:
==ബൈബിളിൽ==
ക്രിസ്തീയവേദസഞ്ചയത്തിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിൽ]] ഭാഷാവരത്തെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ പരാമർശങ്ങൾ അപ്പസ്തോലയുഗത്തിലെ സഭയുടെ വികാസത്തിന്റെ കഥപറയുന്ന [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകത്തിലും]] [[പൗലോസ് അപ്പസ്തോലൻ]] [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിലുമാണ്]]. ഭാഷാവരംസംഭവങ്ങളുടെ രണ്ടു മാതൃകകളാണ് അവയിൽ സൂചിതമാകുന്നതെന്നു കരുതപ്പെടുന്നു. കേൾവിക്കാർക്ക് വ്യക്തതയോടെ ഗ്രഹിക്കാനായ പ്രചോദിതഭാഷണം നടപടിപ്പുസ്തകത്തിലും വ്യക്തിനിഷ്ഠം അവ്യക്തവുമായ ഉന്മത്തഭാഷണം [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|കോറിന്തോസുകാർക്കെഴുതിയ ലേഖനത്തിലും]] പരാമർശിക്കപ്പെടുന്നു.
===[[പെന്തിക്കൊസ്തി|പെന്തെക്കോസ്താ]]===
{{Main|പെന്തിക്കൊസ്തി}}
[[ലൂക്കാ എഴുതിയ സുവിശേഷം|സുവിശേഷകന്മാരിൽ ഒരുവനായ ലൂക്കായുടെ]] രചനയായി കരുതപ്പെടുന്ന [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകത്തിലെ]] ആദ്യപരാമർശം (2:41), യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം [[പെന്തിക്കൊസ്തി|പെന്തെക്കോസ്താ തിരുനാളിൽ]] യെരുശലേമിൽ ഒരുമിച്ചു കൂടിയിരുന്ന ശ്ലീഹന്മാർക്കും [[ദൈവമാതാവ്|ദൈവമാതാവിനും]] ഉണ്ടായ [[പരിശുദ്ധാത്മാവ്|ദൈവാത്മവെളിപാടിന്റെ]] വിവരണത്തിലാണ്. ദൈവാരൂപിയാൽ നിറഞ്ഞ അപ്പസ്തോലന്മാർ തുടർന്നു നടത്തിയ സുവിശേഷപ്രഘോഷണം തിരുനാളിന് [[യെരുശലേം|യെരുശലേമിൽ]] എത്തിയിരുന്ന വിവിധഭാഷക്കാരായ തീർത്ഥാടകർ ഓരോരുത്തരും സ്വന്തം ഭാഷകളിൽ കേട്ട് ഈവിധം അത്ഭുതപ്പെട്ടതായി അവിടെ പറയുന്നു:-
 
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്