"ഷിംല കരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
അവലംബം ചേർത്തു
വരി 38:
[[1972]] ജൂലൈ 2-ന് [[ഇന്ത്യൻ പ്രധാനമന്ത്രി]] [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയും]] [[പാക്കിസ്താൻ]] പ്രധാനമന്ത്രി [[സുൽഫിക്കർ അലി ഭൂട്ടോ|സുൽഫിക്കർ അലി ഭൂട്ടോയും]] തമ്മിൽ ഒപ്പുവെച്ച കരാറാണ് '''ഷിംല കരാർ'''. [[ഹിമാചൽ പ്രദേശ് | ഹിമാചൽ പ്രദേശിന്റെ]] തലസ്ഥാനമായ [[ഷിംല|ഷിംലയിൽ]] വെച്ചാണ് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ഈ സമാധാനക്കരാർ ഒപ്പുവെച്ചത്.[[ഇന്ത്യാ-പാക്കിസ്താൻ യുദ്ധം 1971| തൊട്ടുമുൻപത്തെ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ]] [[ യുദ്ധത്തടവുകാർ|യുദ്ധത്തടവുകാരായി]] പിടിക്കപ്പെട്ട പാക്കിസ്താൻ സൈനീകരെ മോചിപ്പിച്ചതും [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിച്ചതും ഈ കരാറാണ്<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref>. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ [[ഇന്തോ-പാക് നിയന്ത്രണരേഖ|നിയന്ത്രണരേഖ]] (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.
 
[[ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947|1947-ൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിനൊടുവിൽ]] ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവിന്റെ]] അഭ്യർത്ഥനപ്രകാരം [[ഐക്യരാഷ്ട്രസഭ]] പ്രശ്നത്തിലിടപെടുകയും 1948 ഓഗസ്റ്റ് 13-ന് പാസാക്കപ്പെട്ട ഒരു പ്രമേയത്തിലൂടെ<ref>{{cite web|first=പ്രമേയം|last=യു.എൻ|title=Resolution adopted by the United Nations Commission for India and Pakistan on 13 August 1948.|url=https://www.mtholyoke.edu/acad/intrel/uncom1.htm|accessdate=6 മെയ് 2013}}</ref> ഇന്ത്യാ-പാക്കിസ്താൻ അതിർത്തിയിൽ 1945 ജനുവരി 55-ന് ഒരു വെടിനിറുത്തൽ രേഖ നിലവിൽ വരികയും ചെയ്തു. ഈ രേഖയിലെ വെടിനിർത്തൽ നിരീക്ഷിക്കാൻ നിരീക്ഷണ സമിതിയും നിലവിൽ വന്നിരുന്നു. എന്നാൽ, 1972-ൽ ഇരുരാജ്യങ്ങളിലെയും നേതാക്കൾ ഒപ്പുവച്ച്, പിന്നീട് ഇരുപാർലമെൻറുകളും അംഗീകരിച്ച ഷിംല കരാർ യാഥാർഥ്യമായതോടെ ഈ വെടിനിറുത്തൽ രേഖ [[ഇന്തോ-പാക് നിയന്ത്രണരേഖ|നിയന്ത്രണരേഖയായി]] ഇരുരാജ്യങ്ങളും അംഗീകരിക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഷിംല_കരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്