"ബി. ഇക്ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

309 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12057010 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
{{prettyurl|B Ekbal}}
[[File:B. Ekbal.jpg|thumb|right|ബി. ഇക്ബാൽ]]
കേരളത്തിലെ ഒരു [[ന്യുറോ സർജൻ|ന്യൂറോ സർജനും]],ആരോഗ്യപ്രവർത്തകനും, അദ്ധ്യാപകനും ആണ് '''ബി. ഇക്ബാൽ'''. [[ കോട്ടയം]] ജില്ലയിലെ [[ചങ്ങനാശ്ശേരി]] സ്വദേശി. തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്ഠിച്ചു.വിരമിച്ച ശേഷം 2000 മുതൽ 2004 വരെ [[കേരള യൂണിവേഴ്സിറ്റി|കേരള യൂണിവേഴ്സിറ്റിയുടെ]] [[വൈസ് ചാൻസലർ]] ആയി പ്രവർത്തിച്ചു<ref name=ukvc>Former vice-chancellors of the [[University of Kerala]] [http://www.keralauniversity.edu/photogallery/f_vicech.htm] Accessed: 2008-10-20. (Archived by WebCite at [http://www.webcitation.org/5bifPiAjn]) </ref> . [[കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്]] തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയം വേണമെന്നു വാദിക്കുന്ന ആളാണ്. രോഗ-ആരോഗ്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1261|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 739|date = 2012 ഏപ്രിൽ 23|accessdate = 2013 മെയ് 05|language = [[മലയാളം]]}}</ref>. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
 
പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻസ്ഥാനം , 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ലഭിച്ചതിനെത്തുടർന്ന് രാജി വച്ചു. തെരഞ്ഞടുപ്പിനുശേഷം വീണ്ടും നിയമിതനായി. ഈ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു. [[സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം|D.A.K.F.]]( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിക്കുന്നു
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1744125" എന്ന താളിൽനിന്ന് ശേഖരിച്ചത്