"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
മുകളിൽ പേര് പറഞ്ഞിട്ടുള്ള എല്ലാ കീടനാശിനികളുടെയും വിപണനവും ഉപയോഗവും, കേരള കാർഷികസർവ്വകലാശാലയുടെ ഉപദേശമനുസരിച്ചു കേരള സർക്കാർ നിരോധിച്ചിരിക്കുകയാണ്. ഇതേ ലേബലുകൾ ഉള്ള ചില കുമിൾ നാശിനികളും, കളനാശിനികളും കൂടി ഇതോടൊപ്പം നിരോധിച്ചിട്ടുണ്ട്{{തെളിവ്}}.
== കീടനാശിനി ദുരന്തം ==
=== ഇന്ത്യയിലെ ആദ്യദുരന്തം ===
1958 ലാണ് ഇന്ത്യയിലാദ്യമായി കീടനാശിനി ദുരന്തം ഉണ്ടാകുന്നത്, അതും [[കേരളം|കേരളത്തിൽ]]. ഗോതമ്പും പഞ്ചസാരയും ബിസ്കറ്റും കയറ്റിക്കൊണ്ടുപോകുന്ന വാഹനത്തിൽ [[ഫോളിഡോൾ]] എന്ന കീടനാശിനി പാക്കറ്റ് പൊട്ടി ഭക്ഷ്യവസ്തുക്കളുമായി കൂടിക്കലർന്നു. 102 ഓളം പേർ തൽക്ഷണം മരിക്കുകയും 828 പേർക്ക് വിഷബാധയേൽക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാർ സെൻട്രൽ ഇൻസെക്ടിസൈഡ് ആക്ട് കൊണ്ടുവരുവാൻ നിർബന്ധിക്കപ്പെട്ടത് ഈ സംഭവത്താലാണ്.<ref>കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 11</ref>
 
=== ഭോപ്പാൽ ദുരന്തം ===
1976 ൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാസവ്യവസായ ഭീമൻ യൂണിയൻ കാർബൈഡ് ഇന്ത്യയിൽ [[ഭോപ്പാൽ|ഭോപ്പാലിൽ]] [[മീഥൈൽ ഐസോസയനേറ്റ്]] ഉപയോഗിച്ച് [[സെവിൻ]] എന്ന കീടനാശിനി നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. <ref><ref>കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 10</ref></ref>പ്രതിവർഷം 5000 ടൺ സെവിൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. [[ഫോസ്ജീൻ,]] [[ഹൈഡ്രജൻ സയനൈഡ്]], [[കാർബൺ മോണോക്സൈഡ്]], [[നൈട്രജൻ ഓക്സൈഡുകൾ]] എന്നീ വിഷവാതകമിശ്രിതങ്ങളും [[മീഥൈൽ ഐസോസയനേററ്|മീഥൈൽ ഐസോസയനേറ്റും]] അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം [[ഭോപ്പാൽ]] നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ [[തിമിരം]], [[കാൻസർ,]] [[ക്ഷയം]], തളർച്ച, വിഷാദം, [[പനി]] എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണിതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു.
2010 [[ജൂൺ]] 7 നാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ വിഷവാതകച്ചോർച്ചയുടെ വിധി നടക്കുന്നത്. യൂണിയൻ കാർബൈഡ് ഇന്ത്യാ കമ്പനി മുൻചെയർമാൻ കേശബ് മഹീന്ദ്ര ഉൾപ്പെടെ 7 പേർക്ക് 1 ലക്ഷം രൂപ പിഴയും 2 വർഷം തടവും കമ്പനിയ്ക്ക് 5 ലക്ഷം രൂപ പിഴയുമാണ് ഭോപ്പാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിധിച്ചത്. യൂണിയൻ കാർബൈഡ് ഇന്ന് ഡൗ കെമിക്കൽസ് എന്ന പേരിൽ നിരവധി കീടനാശിനികൾ ഉത്പാദിപ്പിക്കുന്നു.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്