"എൽ ഗ്രെക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
[[ചിത്രം:The Assumption of the Virgin 1577.jpg|thumb|175px|left|മാതാവിന്റെ സ്വർഗ്ഗാരോപണം, എൽഗ്രെക്കോയുടെ പ്രസിദ്ധരചനകളിൽ ഒന്ന്]]
1575-നടുത്ത് [[സ്പെയിൻ|സ്പെയിനിലെ]] ടൊളീഡോയിലെത്തിയ എൽ ഗ്രെക്കോ മരണം വരെ അവിടെയായിരുന്നു. സ്പാനിഷ് ക്രിസ്തീയതയുടെ രാജധാനിതന്നെയായിരുന്നു അക്കാലത്ത് ടോളീഡോ. അവിടെ പല കലാനിർവഹണങ്ങൾക്കും നിയുക്തി കിട്ടിയ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളെല്ലാം അക്കാലത്തുണ്ടായവയാണ്. ടൊളേഡോയിലെ സാന്തോ ഡൊമിനിങ്കോ എൽ അന്റിഗുവോ പള്ളിയുടെ അൾത്താരക്കു വേണ്ടി അദ്ദേഹം "മാതാവിന്റെ സ്വർഗ്ഗാരോപണം" എന്ന പ്രസിദ്ധചിത്രം തീർത്തു. ഇപ്പോൾ ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇതുള്ളത്.
[[ചിത്രം:El Greco - The Burial of the Count of Orgaz.JPG|thumb|225px|right|''ഓർഗാസിലെ പ്രഭുവിന്റെ ശവസംസ്കാരം'', എൽ ഗ്രെക്കോയുടെ നായകശില്പങ്ങളിലൊന്ന്]]
 
ടൊളേഡോയിലെ തന്നെ ഭദ്രാസനപ്പള്ളിക്കു വേണ്ടി ഇക്കാലത്തദ്ദേഹം "യേശുവിന്റെ വിവസ്ത്രീകരണം" എന്ന ചിത്രവും നിർവഹിച്ചു. ഈ ചിത്രം പരിശോധിച്ചു വിലയിരുത്താൻ നിയോഗിക്കപ്പെട്ട ഒരു വിദഗ്ദ്ധസംഘം, അതിൽ യേശുവിന്റെ വസ്ത്രത്തിനുള്ള ചുവപ്പുനിറത്തിന്റെ ആധിക്യത്തെക്കുറിച്ചു പരാതിപ്പെട്ടു. ചിത്രത്തിന്റെ താഴെ ഇടത്തേ മൂലയിലുള്ള മൂന്നു മറിയകൾക്ക് അവിടെ സ്ഥാനമില്ലെന്നും അവർ കരുതി. ഈ കുറവുകളെല്ലാം കണ്ടെങ്കിലും പൊതുവേ അസാമാന്യമികവുള്ള ചിത്രമായി അതിനെ വിലയിരുത്തുകയും ചെയ്തു അവർ.<ref name ="durant"/> ഇടയ്ക്ക് ടൊളീഡോ വിട്ടുപോയ എൽ ഗ്രെക്കോ, ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ ആഗ്രഹപ്രകാരമുള്ള ഒന്നു രണ്ടു ചിത്രങ്ങളുടെ രചനയിൽ മുഴുകി. എന്നാൽ ഈ ചിത്രങ്ങൾ രാജാവിന് ഇഷ്ടപ്പെടാതിരുന്നതോടെ അദ്ദേഹം തലസ്ഥാനത്തു നിന്നു ടൊളീഡോയിലേക്കു മടങ്ങി.
 
വരി 37:
==വിലയിരുത്തൽ==
[[ചിത്രം:El Expolio del Greco Catedral de Toledo.jpg|thumb|175px|left|എൽ ഗ്രെക്കോ വരച്ച ''യേശുവിന്റെ വിവസ്ത്രീകരണം'']]
 
[[ചിത്രം:El Greco - The Burial of the Count of Orgaz.JPG|thumb|225px|right|''ഓർഗാസിലെ പ്രഭുവിന്റെ ശവസംസ്കാരം'', എൽ ഗ്രെക്കോയുടെ നായകശില്പങ്ങളിലൊന്ന്]]
കലയുടെ ലോകത്ത് എൽ ഗ്രെക്കോയ്ക്ക് ഇന്നുള്ള യശ്ശസ്സ് പിൽക്കാലങ്ങളിൽ രുപപ്പെട്ടതാണ്. എൽ ഗ്രെക്കോയുടെ നാടകീയത നിറഞ്ഞ '[[എക്സ്പ്രഷനിസം|എക്പ്രഷനിസ്റ്റ്]]' ശൈലി സമകാലീനരെ അമ്പരപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. മരിച്ച് ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം കാലം അദ്ദേഹം മിക്കവാറും വിസ്മരിക്കപ്പെട്ടു. എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയപ്പെട്ടു. പതിനെട്ടം നൂറ്റാണ്ടിൽ [[വിൻസന്റ് വാൻഗോഗ്|വാൻഗോഗും]] പോൾ ഗൊഗാനും അദ്ദേഹത്തോടുള്ള കടപ്പാട് ഏറ്റുപറഞ്ഞു.<ref name ="durant"/>
 
"https://ml.wikipedia.org/wiki/എൽ_ഗ്രെക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്