"എൽ ഗ്രെക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
[[ചിത്രം:El Expolio del Greco Catedral de Toledo.jpg|thumb|175px|left|എൽ ഗ്രെക്കോ വരച്ച "യേശുവിന്റെ വിവസ്ത്രീകരണം"]]
 
[[ചിത്രം:El Greco - The Burial of the Count of Orgaz.JPG|thumb|200px225px|right|"ഓർഗാസിലെ പ്രഭുവിന്റെ ശവസംസ്കാരം"]]
കലയുടെ ലോകത്ത് എൽ ഗ്രെക്കോയ്ക്ക് ഇന്നുള്ള യശ്ശസ്സ് പിൽക്കാലങ്ങളിൽ രുപപ്പെട്ടതാണ്. എൽ ഗ്രെക്കോയുടെ നാടകീയത നിറഞ്ഞ '[[എക്സ്പ്രഷനിസം|എക്പ്രഷനിസ്റ്റ്]]' ശൈലി സമകാലീനരെ അമ്പരപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. മരിച്ച് ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം കാലം അദ്ദേഹം മിക്കവാറും വിസ്മരിക്കപ്പെട്ടു. എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയപ്പെട്ടു. പതിനെട്ടം നൂറ്റാണ്ടിൽ [[വിൻസന്റ് വാൻഗോഗ്|വാൻഗോഗും]] പോൾ ഗൊഗാനും അദ്ദേഹത്തോടുള്ള കടപ്പാട് ഏറ്റുപറഞ്ഞു.<ref name ="durant"/> 20-ആം നൂറ്റാണ്ടിലെ കലാപ്രസ്ഥാനങ്ങൾ അദ്ദേഹത്തെ കൂടുതൽ മാനിച്ചു. '[[എക്സ്പ്രഷനിസം]]', '[[ക്യൂബിസം]]' തുടങ്ങി ചിത്രകലയിലെ ആധുനികപ്രസ്ഥാനങ്ങളുടെ പൂർവഗാമിയായി കരുതപ്പെടുന്ന അദ്ദേഹം, [[റെയ്നർ മരിയ റിൽക്കെ]], [[നിക്കോസ് കസൻ‌ദ്സക്കിസ്]] തുടങ്ങിയ സാഹിത്യപ്രതിഭകളേയും സ്വാധീനിച്ചു. ഒരു കലാപ്രസ്ഥാനത്തിലും ഉൾപ്പെടുത്താൻ പറ്റാത്തവിധം വ്യക്തിനിഷ്ഠമായിരുന്നു അദ്ദേഹത്തിന്റെ കല എന്നു വിലയിരുത്തപ്പെടുന്നു.<ref name="Br">{{cite encyclopedia|title=Greco, El|encyclopedia=Encyclopædia Britannica|year=2002}}</ref>
വലിച്ചുനീട്ടിയ ആൾരൂപങ്ങളുടേയും ബൈസാന്തിയൻ, പാശ്ചാത്യകലകളുടെ മിശ്രണം സൂചിപ്പിച്ച വിചിത്രവും മായാനുഭവജന്യവുമായ നിറച്ചേരുവകളുടേയും പേരിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.<ref>. Lambraki-Plaka, El Greco—The Greek, 60</ref>
"https://ml.wikipedia.org/wiki/എൽ_ഗ്രെക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്