"ശതാവരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
പ്രധാനമായും രണ്ടുതരം ശതാവരികളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്. അധികം ഉയരത്തിൽ വളരുന്ന ''അസ്പരാഗസ് ഗൊണോക്ലാഡസ്'' എന്ന ഇനവും. അധികം ഉയരമില്ലാത്ത ''അസ്പരാഗസ് റസിമോസസ്'' എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്‌. ജനുവരി - മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്‌. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു<ref name="പേര്1‍">ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ . വാല്യം 11. The State Institute of Languages, തിരുവനന്തപുരം. പുറം 458-460</ref>.
 
[[പ്രമാണം:Asparagus densiflorus 1.jpg|ലഘുചിത്രം|ശതാവരി കിഴങ്ങും ചെടിയും]]
==ഔഷധോപയോഗങ്ങൾ==
 
ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു. <ref> എം. ആശാ ശങ്കർ, പേജ്8- ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.</ref>
 
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ശതാവരി" എന്ന താളിൽനിന്ന് ശേഖരിച്ചത്