"സ്വബ്‌റ-ശാത്തീല കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,840 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==ഇസ്രായേലിലെ പ്രതികരണങ്ങള്‍==
കൂട്ടക്കൊലയില്‍ ഇസ്രായേല്‍ സൈന്യത്തിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സം‌ഭവത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേല്‍ പൗരന്‍‌മാര്‍ [[ടെല്‍ അവീവ്|ടെല്‍ അവീവില്‍]] തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. കൂട്ടക്കൊലയില്‍ സൈന്യത്തിന്‍റെ ഉത്തരവാദിത്തം പ്രാരം‌ഭഘട്ടത്തില്‍ ഇസ്രായേല്‍ ഭരണകൂടം നിഷേധിച്ചെങ്കിലും സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി [[കഹാന്‍ കമ്മീഷന്‍|കഹാന്‍ കമ്മീഷനെ]] നിയമിക്കുകയുണ്ടായി.
 
==കഹാന്‍ കമ്മീഷന്‍==
1982 നവം‌ബര്‍ 1ന് ഇസ്രയേല്‍ ഭരണകൂടം സുപ്രീം കോടതിയോട് കൂട്ടക്കൊലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ഒരു കമ്മീഷനെ നിയമിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്‌ഹാഖ് കഹാന്‍റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമ്മീഷനെ ചീഫ് ജസ്റ്റിസ് നിയമിച്ചു. 1983 ഫെബ്രുവരി 7 ന് കഹാന്‍ കമ്മീഷന്‍ റിപ്പോര്‍‌ട്ട് പുറത്തു വിട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[മനാഹെം ബെഗിന്‍|മനാഹെം ബെഗിനും]] പ്രതിരോധ മന്ത്രി [[ഏരിയല്‍ ഷാരോണ്‍|ഏരിയല്‍ ഷാരോണും]] വിദേശകാര്യ മന്ത്രി [[ഇസ്‌ഹാഖ് ഷാമീര്‍|ഇസ്‌ഹാഖ് ഷാമിറിനുമെതിരെ]] റിപ്പോര്‍‌ട്ടില്‍ ശക്തമായ പരാമര്‍‌ശങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍‍ന്ന് ഏരിയല്‍ ഷാരോണ്‍ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും രാജി വെക്കാന്‍ നിര്‍‌ബന്ധിതനായി.
 
==അവലംബം==
344

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/174158" എന്ന താളിൽനിന്ന് ശേഖരിച്ചത്