"ഫ്രാൻസ് കാഫ്‌ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101:
 
==== കാസിൽ(ദുർഗ്ഗം) ====
{{Main|ദ് കാസിൽ}}
കാഫ്കയുടെ അവസാന കൃതികളിലൊന്നായ ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത് 1926-ൽ ആണ്. ദുർഗ്ഗം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ ഭൂമി സർവേ ചെയ്യാനുള്ള ഉത്തരവു കിട്ടി എത്തുന്ന കെ. എന്ന യുവാവാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഗ്രാമത്തിൽ നിന്നു നോക്കിയാൽ അകലെ കാണാവുന്ന ദുർഗ്ഗത്തിലെ അധികാരികളിൽ നിന്നാണ് അയാൾക്ക് ഉത്തരവു കിട്ടിയത്. എന്നാൽ നിയമനത്തെപ്പറ്റിയുള്ള 'കെ'-യുടെ അവകാശവാദം ഗ്രാമത്തിലെ അധികാരികൾ അംഗീകരിച്ചില്ല. തന്റെ നില അംഗീകരിച്ചു കിട്ടാൻ 'കെ' തുടർന്നു നടത്തുന്ന ശ്രമമത്രയും, തനിക്കെതിരെയുള്ള ആരോപണം എന്തെന്നറിയാനുള്ള ജോസഫ് കെ.യുടെ ശ്രമം പോലെ പാഴാവുന്നു. എല്ലാവരും അയാളോട് തികഞ്ഞ നിസ്സംഗതയോടെ പെരുമാറി. ട്രയലിലെ നായകനേക്കാൾ ചുണയോടെ തന്നെ അംഗീകരിക്കാത്തവരെ 'കെ' നേരിടുന്നുണ്ടെങ്കിലും അയാൾ വിജയിക്കുന്നില്ല. തന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ചുമതലപ്പെട്ട ക്ലം എന്നയാളെ കണ്ടെത്താൻ പോലും 'കെ'-യ്ക്ക് കഴിയുന്നില്ല. കാഫ്കയ്ക്ക് ഈ നോവൽ പൂർത്തീകരിക്കാനായില്ല. കാഫ്ക, സുഹൃത്ത് മാർക്സ് ബ്രോഡിനോടു പറഞ്ഞിട്ടുള്ള കഥാന്ത്യമനുസരിച്ച്, തന്റെ ശ്രമത്തിൽ വലഞ്ഞ് ഒടുവിൽ കെ. മരിക്കുന്നു. അയാളുടെ ശവശരീരത്തിനു ചുറ്റും ഗ്രാമവാസികൾ കൂടി നിൽക്കെ, ഗ്രാമത്തിൽ താമസിക്കാൻ അയാൾക്ക് അനുവാദം നൽകിക്കൊണ്ടുള്ള തീരുമാനം എത്തുന്നു.<ref>[http://www.kafka.org/index.php?works Kafka's Works], The Kafka Project, by Mauro Nervi</ref>
 
"https://ml.wikipedia.org/wiki/ഫ്രാൻസ്_കാഫ്‌ക" എന്ന താളിൽനിന്ന് ശേഖരിച്ചത്