"ഹിത്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
നെസിയൻ ഭാഷയിൽ എഴുതപ്പെട്ടു അന്ന് അനുമാനിക്കപ്പെടുന്ന ശാസനപ്പലകകളിൽ നിന്നാണ് ഹിത്യ സാമ്രാജ്യത്തിന്റെ ആദ്യകാല ചരിത്രം ലഭ്യമാകുന്നത്. ഇവയുടെ പഴക്കം ബി.സി. 17-ാം നൂറ്റാണ്ട് ആണെന്നാണ് കണക്കാക്കപ്പെടുന്നത്.<ref>{{cite book |title=Pax Hethitica: Studies on the Hittites and Their Neighbours in Honour of Itamar Singer |editor1-first=Yoram |editor1-last=Cohen |editor2-first=Amir |editor2-last=Gilan |editor3-first=Jared L. |editor3-last=Miller |publisher=Otto Harrassowitz Verlag |year=2010 |chapter=When Did the Hittites Begin to Write in Hittite? |first=Alfonso |last=Archi |page=37f}}</ref> എന്നാൽ ഇവയുടെ അക്കാദിയൻ ഭാഷയിലുള്ള, 14-ഉം 13-ഉം നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട പതിപ്പുകൾ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ഇവയിൽ നിന്ന് ലഭ്യമാകുന്ന വിവരമനുസരിച്ച് രാജവംശത്തിന്റെ രണ്ടുശാഖകൾ തമ്മിൽ പരസ്പര വൈരം നിലനിന്നിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഇവയിൽ വടക്കൻ ശാഖയുടെ ആസ്ഥാനം ആദ്യം സൽപ്പയും പിന്നീട് പിന്നീട് ഹത്തുസയും ആയിരുന്നു. തെക്കൻ ശാഖയുടെ ആസ്ഥാനം കുസ്സാറയും കാനേഷും ആയിരുന്നു. വടക്കൻ ശാഖക്കാർ ഹത്തിയൻ പേരുകൾ നിലനിർത്തിയപ്പോൾ തെക്കൻ ശാഖയിലുള്ളവർ നെസിയൻ, ലുവിയൻ പേരുകൾ സ്വീകരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഈ ശാഖകളെ പേരുകളിൽ നിന്ന് തിരിച്ചറിയാൻ കഴിയും.<ref>{{cite book |title=Pax Hethitica: Studies on the Hittites and Their Neighbours in Honour of Itamar Singer |editor1-first=Yoram |editor1-last=Cohen |editor2-first=Amir |editor2-last=Gilan |editor3-first=Jared L. |editor-last=Miller |publisher=Otto Harrassowitz Verlag |year=2010 |chapter=An Attempt at Reconstructing the Branches of the Hittite Royal Family of the Early Kingdom Period |first=Massimo |last=Forlanini |pages=115–135}}</ref>
 
സൽപ്പ കാനേഷിനെ ആദ്യം ആക്രമിച്ചത് ഉഹ്നയുടെ നേതൃത്വത്തിൽ ബി.സി. 1833-ൽ ആയിരുന്നു.<ref name="Forl. 121">Forlanini, 121</ref> അനിറ്റ എന്നുവിളിക്കപ്പെടുന്ന ഒരു കൂട്ടം ശാസനപ്പലകകളിലെ ലിഖിതം ആരംഭിക്കുന്നത് കുസ്സാറയിലെ രാജാവായിരുന്ന പിത്താന അയൽരാജ്യമായ നേശ അഥവാ കാനേഷ് ആക്രമിച്ചു കീഴടക്കിയതിന്റെ വിവരണത്തോടെയാണ്.
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ഹിത്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്