"സത്യജിത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
സത്യജിത് റേയുടെ കുറഞ്ഞത് പത്ത് തലമുറകൾ മുമ്പ് വരെയുള്ള കുടുംബചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.<ref>{{Harvnb|Seton|1971|p=36}}</ref>. റേയുടെ പിതാമഹനായ [[ഉപേന്ദ്രകിഷോർ റേ ചൌധരി]] എഴുത്തുകാരൻ, ചിത്രകാരൻ, തത്ത്വചിന്തകൻ, പ്രസാധകൻ, വാനനിരീക്ഷകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. കൂടാതെ അദ്ദേഹം പത്തൊമ്പതാം നൂറ്റാണ്ടിൽ ബംഗാളിൽ ഉണ്ടായിരുന്ന ഒരു സാമുദായിക പ്രസ്ഥാനമായ [[ബ്രഹ്മസമാജ്|ബ്രഹ്മസമാജിന്റെ]] നേതാവും ആയിരുന്നു. ഉപേന്ദ്രകിഷോറിന്റെ മകനായ [[സുകുമാർ റേ]] ബംഗാളി സാഹിത്യ ലോകത്ത് ഹാസ്യ കവി, ബാല സാഹിത്യകാരൻ, ചിത്രകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. സുകുമാർ - സുപ്രഭ റേ ദമ്പതികളുടെ മകനായാണ് സത്യജിത് ജനിച്ചത്. സത്യജിത്തിന് മൂന്നു വയസ്സുള്ളപ്പോൾ സുകുമാർ റേ മരണപ്പെടുകയും പിന്നീട് ആ കുടുംബം നിലനിന്നത് സുപ്രഭ റേയുടെ വരുമാനത്തിലുമായിരുന്നു. റേ കോൽക്കത്തയിലെ [[പ്രസിഡൻസി കോളേജ്|പ്രസിഡൻസി കോളേജിൽ]] [[സാമ്പത്തിക ശാസ്ത്രം]] പഠിച്ചെങ്കിലും [[ലളിത കല|ലളിത കലയിലായിരുന്നു]] താത്പര്യം. [[1940]]-ൽ അമ്മ അദ്ദേഹത്തെ [[രബീന്ദ്രനാഥ് ടാഗോർ]] സ്ഥാപിച്ച [[ശാന്തിനികേതൻ|ശാന്തിനികേതനിലെ]] [[വിശ്വഭാരതി യൂണിവേഴ്‌സിറ്റി|വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിൽ]] പഠിക്കാൻ നിർബന്ധിച്ചു<ref>{{Harvnb|Robinson|2003|p=46}}</ref> . ശാന്തിനികേതനിലെ ബൌദ്ധികജീവിതത്തെ പറ്റി പൊതുവെയുണ്ടായിരുന്ന മോശം അഭിപ്രായം മൂലം റേക്ക് അതിനോട് താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, അമ്മയുടെ നിർബന്ധവും ടാഗോറിനോടുള്ള ബഹുമാനവും മൂലം റേ ആ വഴി തന്നെ തിരഞ്ഞെടുത്തു. ശാന്തിനികേതനിൽ വെച്ച് റേ [[പൗരസ്ത്യ കല|പൗരസ്ത്യ കലകളിൽ]] ആകർഷണനീയനായി. പിന്നീട് ഡോക്യുമെന്ററി ഫിലിം നിർമ്മിച്ച പ്രശസ്ത ചിത്രകാരന്മാരായ [[നന്ദലാൽ ബോസ്]], [[ബിനോദ് ബെഹരി മുഖർജി]] എന്നിവരിൽ നിന്ന് ധാരാളം പഠിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു<ref>{{Harvnb|Seton|1971|p=70}}</ref>. [[അജന്ത]], [[എല്ലോറ]], [[എലിഫന്റ]] എന്നിവിടങ്ങളിലേക്കുള്ള യാത്രയിലൂടെ റേ [[ഭാരതീയ കല|ഭാരതീയ കലകളുടെ]] ആരാധകനായി മാറി<ref>{{Harvnb|Seton|1971|pp=71–72}}</ref>.
 
[[1943]]-ൽ റേ പഞ്ചവത്സര കോഴ്സ് മുഴുമിപ്പിക്കുന്നതിനു മുന്നായി ശാന്തിനികേതൻ വിട്ടു തിരിച്ചു കോൽക്കത്തയിലേക്ക് പോയി. അവിടെ അദ്ദേഹത്തിനു ഒരു ബ്രിട്ടീഷ് പരസ്യ കമ്പനിയായ ഡി. ജെ. കീമെറിൽ “ജൂനിയർ വിഷ്വലൈസർ” തസ്തികയിൽ കേവലം എൺപത് രൂപ മാസ ശമ്പളത്തിന് ഒരു ജോലി ലഭിച്ചു. കമ്പനിയിൽ ബ്രിട്ടീഷും ഇന്ത്യക്കാരുമായ തൊഴിലാളികളുടെ ഇടയിൽ ബ്രിട്ടീഷ് തൊഴിലാളികൾക്ക് അധികശമ്പളം നൽകുന്നതിനെ തുടർന്ന് അസഹിഷ്ണുത നിലനിന്നിരുന്നു. ചിത്രനിർമ്മാണം റേ ഇഷ്ടപെട്ടിരുന്നെങ്കിലും ഇത് അദേഹത്തിൽ നീരസം ഉളവാക്കി<ref>{{Harvnb|Robinson|2003|pp=56–58}}</ref>. [[ഡി. കെ. ഗുപ്ത]] ആരംഭിച്ച പ്രസാധക സ്ഥാപനമായ [[സിഗ്നെറ്റ്]] പ്രസ്സുമായി അദ്ദേഹം അക്കാലത്ത് ബന്ധപ്പെട്ടിരുന്നു. സിഗ്നെറ്റ് പ്രസ്സ് ഇറക്കുന്ന പുസ്തകങ്ങളുടെ മുഖചിത്രം ഡിസൈൻ ചെയ്യാൻ ഗുപ്ത റേയോട് ആവശ്യപ്പെടുകയും അതിൽ പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുകയും ചെയ്തു.[[ജീബനാനന്ദ ദാസ്|ജീബനാനന്ദ ദാസിന്റെ]], [[ബനലത സെൻ ]], രൂപൊഷി ബംഗ്ലാ, എന്നീ കവിതാ സമാഹാരങ്ങൾക്കും [[ജിം കോർബെറ്റ്കോർബറ്റ്|ജിം കോർബെറ്റിന്റെ]] “''കുമവോണിലെ നരഭോജികൾ''“, [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവിന്റെ]] [[ഇന്ത്യയെ കണ്ടെത്തൽ]] തുടങ്ങിയ ധാരാളം പുസ്തകങ്ങൾക്കും മുഖചിത്രം ഡിസൈൻ ചെയ്തു. പ്രശസ്ത ബംഗാളി നോവലായ [[പഥേർ പാഞ്ചാലി|പഥേർ പാഞ്ചാലിയുടെ]] കുട്ടികൾക്കുള്ള പതിപ്പിറക്കുന്നതിലും അദ്ദേഹം ഉൾപെട്ടിരുന്നു. ഈ സൃഷ്ടിയിൽ വളരെയധികം ആകർഷകനായ റേയുടെ ആദ്യസിനിമ ഈ നോവലിനെ ആധാരമാക്കിയായിരുന്നു. അതിന്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ, അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി. അതിൽ പലതും പിന്നീട് അദ്ദേഹത്തിന്റെ സിനിമയിലെ രംഗങ്ങളായി മാറി<ref>{{Harvnb|Robinson|2005|p=38}}</ref>.
 
 
"https://ml.wikipedia.org/wiki/സത്യജിത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്