"അയോയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 100 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11764 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 9:
ബി.സി. 400-ാമാണ്ട് ഈജിപ്തിൽ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി അറിവായിട്ടുണ്ട്. അവിടത്തെ ശവകുടീരങ്ങളിൽ നിന്നും ഇരുമ്പുകൊണ്ടു നിർമിച്ച മണികൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂബിയയിൽ നൈൽ മണൽത്തരികളിൽനിന്നു സ്വർണം കലർന്ന ഇരുമ്പു ലഭിച്ചിരുന്നതായി പറയപ്പെടുന്നു. കാന്തശക്തി ഉണ്ടായിരുന്ന ഈ ലോഹസങ്കരവും ഇരുമ്പും ഈജിപ്റ്റുകാർ ചെറിയതോതിൽ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഇരുമ്പുകൊണ്ടുള്ള പ്രയോജനവും അതുനേടാനുള്ള മാർഗവും വളരെക്കാലത്തേക്കു പല പരിഷ്കൃത ജനവർഗങ്ങൾക്കും പ്രായേണ അജ്ഞാതമായിരുന്നു. ബി.സി. 2700-നോട് അടുപ്പിച്ചാണ് പശ്ചിമേഷ്യയിൽ ഇരുമ്പുമിശ്രത്തിൽനിന്ന് ഇരുമ്പു വേർതിരിച്ചെടുക്കാൻ കഴിഞ്ഞത്. അനത്തോളിയയുടെ വ.കിഴക്കും തെ.കിഴക്കും ഭാഗങ്ങളിലാണ് ഇത് ആദ്യമായി നടപ്പിൽ വന്നത്. വടക്കൻ സിറിയയുടെ വ.ഭാഗത്ത് ഓക്സൈഡ് അയൺ ധാരാളമായി ലഭ്യമായിരുന്നു. തൻനിമിത്തം ഏതാണ്ട് 1,200 വർഷക്കാലത്തേക്ക് ഇരുമ്പുപകരണങ്ങൾ അവിടങ്ങളിൽ എങ്ങും സുലഭമായിരുന്നു. അന്നു മധ്യപൂർവ അനത്തോളിയ, ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. അവരുടെ വിജയത്തിനുള്ള പ്രധാന ഹേതു ഇരുമ്പായുധങ്ങളായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.
 
ബി.സി. 1400 ആയപ്പോഴേക്കും ചൂളയുടെ സഹായത്തോടുകൂടി ശുദ്ധീകരിച്ചെടുക്കുന്ന ഇരുമ്പിന്റെ ഉത്പാദനം വർധിച്ചു. ഉരുക്കുനിർമാണവും വികസിച്ചു. ഇതു കിഴക്കേ അനത്തോളിയക്കാരുടെ കണ്ടുപിടിത്തമായിരുന്നു. അടുത്ത രണ്ടു നൂറ്റാണ്ടുകളിൽ ഇരുമ്പുത്പാദനം [[ഹിറ്റൈറ്റുകൾ|ഹിറ്റൈറ്റുകാരുടെ]] കുത്തകയായിത്തീർന്നു. ഇരുമ്പു കയറ്റുമതി ചെയ്യാനും അന്നു തുടങ്ങിയിരുന്നു. ഇരുമ്പയിരിൽനിന്നു ലോഹം ഉരുക്കി വേർതിരിച്ചെടുക്കുന്ന സമ്പ്രദായം ഹിറ്റൈറ്റുകാർക്ക് അറിയാമായിരുന്നു. അക്കാലത്തു മറ്റാർക്കും തന്നെ ഈ സമ്പ്രദായം വശമില്ലായിരുന്നു. ആഭരണമുണ്ടാക്കുന്നതിനു മുഖ്യമായും ഇരുമ്പാണ് അന്ന് ഉപയോഗിച്ചിരുന്നത്. ഇരുമ്പിന് സ്വർണത്തിന്റെ അഞ്ചിരട്ടിയും വെള്ളിയുടെ നാല്പതിരട്ടിയും വില അന്ന് ഉണ്ടായിരുന്നുവത്രെ. കുറച്ച് ഇരുമ്പ് നല്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഈജിപ്തിലെ 'ഫറോ' മാർ ഹിറ്റൈറ്റ് രാജാക്കന്മാർക്കെഴുതിയ കത്തുകൾ അവരുടെ കൊട്ടാരരേഖകളിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഇരുമ്പിനുവേണ്ടിയുള്ള അപേക്ഷകൾ നിരസിക്കയായിരുന്നു അന്നത്തെ പതിവ്.
 
ബി.സി. 1200-ൽ ഹിറ്റൈറ്റ് സാമ്രാജ്യം ഫ്രിജിയൻമാരുടെയും മറ്റും ആക്രമണത്തിന്റെ ഫലമായി അസ്തമിച്ചു. അതോടെ പൌരസ്ത്യ വെങ്കലസംസ്കാരം ഛിന്നഭിന്നമായിത്തീർന്നു. എല്ലായിടത്തും ഇരുമ്പുപണിക്കാരുടെ പ്രവർത്തനം വ്യാപിച്ചു. പൊതുവേ ഇരുമ്പിന്റെ ഉത്പാദനവും വർധിച്ചു. ബി.സി. 12-ാം ശതവർഷത്തിൽ സമീപപൂർവദേശങ്ങളിലും അയോയുഗം തുടങ്ങി. പാലസ്റ്റൈനിൽ ജെരാൻ എന്ന സ്ഥലത്തു നടത്തിയ ഖനനം അവിടെ അതിപുരാതനകാലത്ത് ഇരുമ്പ് ഉത്പാദിപ്പിച്ചിരുന്നതിന്റെ തെളിവുകൾ പുറത്തുകൊണ്ടുവന്നു. ആഭരണങ്ങൾ, ആയുധങ്ങൾ, ഉപകരണങ്ങൾ, മരപ്പണിക്കുള്ള സാമഗ്രികൾ, കലപ്പയുടെ കൊഴു മുതലായവ അക്കൂട്ടത്തിലുണ്ടായിരുന്നു. ഏഷ്യൻ തീരങ്ങളിൽ നിന്ന് ഇരുമ്പു വ്യവസായം സൈപ്രസ്, ക്രീറ്റ്, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. ഈജിപ്തിൽ അതു ശതാബ്ദങ്ങളോളം ഗണനീയമായവിധം നിലനിന്നു. റോമൻ മേധാവിത്വത്തിന്റെയും മറ്റും കാലം വരെ ആ നില തുടർന്നു. അസീറിയൻ രാജ്യങ്ങളിൽ ബി.സി. 12 മുതൽ 7 വരെയുള്ള നൂറ്റാണ്ടുകളിൽ യുദ്ധകാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇരുമ്പിന്റെ പ്രാധാന്യം നിലനിന്നു. സർഗാണിലെ കൊട്ടാരക്കലവറയിൽ നിന്ന് ബി.സി. 722-705 കാലത്തുള്ള ഒഴുക്കറ (ഇരുമ്പിന്റെ സംസ്കരിച്ച രൂപം) കൊണ്ടുണ്ടാക്കിയ 150 ടൺ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അത് ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് ഇതുകൊണ്ട് തെളിയുന്നു. കാക്കസസ്, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇതിന്റെ ഉപയോഗം വടക്കോട്ടു പരന്ന് സ്റ്റെപ്പീസിലെ സിറിയൻമാരുടെയിടയ്ക്കു പ്രചരിച്ചു. ഇതേകാലത്തു തന്നെ ഇന്ത്യയിലും ചൈനയിലും അയോയുഗം പരന്നുവെന്നാണ് കരുതേണ്ടത്. തെ.കിഴക്കേ ഏഷ്യയിൽ കുറേക്കൂടി കഴിഞ്ഞിട്ടേ ഇതിന്റെ പ്രവേശം ഉണ്ടായുള്ളു.
 
ബി.സി. ഒന്നാം സഹസ്രാബ്ദത്തിൽ ഏഷ്യയിലെ പരിഷ്കൃതദേശങ്ങളിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലും യൂറോപ്പിലും ഒരടിസ്ഥാനലോഹമെന്നനിലയിൽ ഇരുമ്പ് ഉപയോഗിക്കപ്പെട്ടു. കാർഷിക വ്യാവസായിക ഉപകരണങ്ങൾ ധാരാളമായി നിർമിച്ചുതുടങ്ങിയതോടെ ഇരുമ്പിന്റെ ഉത്പാദനവും പ്രചാരവും വർധിച്ചു. യുദ്ധസാമഗ്രികൾ നിർമിക്കുന്നതിനും ഇരുമ്പ് ഒരു അവശ്യഘടകമായി മാറി.
 
== ഇന്ത്യയിൽ ==
"https://ml.wikipedia.org/wiki/അയോയുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്