"അമ്പാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Multiple_issues++
No edit summary
വരി 4:
}}
ആനപ്പുറത്ത് സവാരിചെയ്യുന്നവർക്കുള്ള ഇരിപ്പിടം ആണ് '''അമ്പാരി'''. [[പേഴ്സ്യൻ ഭാഷ|പേഴ്സ്യൻ ഭാഷയിൽ]] ഇതിനെ സൂചിപ്പിക്കുന്ന 'അമാരി' എന്ന പദം [[ഹിന്ദി|ഹിന്ദിയിൽ]] 'അംബാരി'യായി സംക്രമിച്ചതിന്റെ തദ്ഭവമാണ് മലയാളത്തിലെ 'അമ്പാരി' എന്നു ഭാഷാശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നു.
 
 
==പ്രസക്തി==
 
ക്ഷേത്രോത്സവങ്ങളിലും നാടുവാഴികളുടെ ആഘോഷപൂർവമായ യാത്രകളിലും ഉള്ള ആഡംബരത്തിന്റെ ഒരു ഭാഗമാണ് [[ആന|ആനയും]] അമ്പാരിയും. ആനപ്പുറത്ത് ഇളകാത്തവണ്ണം പട്ടുമേൽക്കട്ടികളും ജാലറകളും മറ്റും തുന്നിപ്പിടിപ്പിച്ച് അമ്പാരി സ്ഥാപിക്കുകയും സവാരി ചെയ്യേണ്ട ആൾ അതിൽ ഇരിപ്പുറപ്പിക്കുകയും ചെയ്യുന്നു. [[തിരുവനന്തപുരം]] [[ശ്രീ പത്മനാഭസ്വാമി ക്ഷേത്രം|ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ]] ആറാട്ടെഴുന്നള്ളത്തിന് ആനയും അമ്പാരിയും ഉണ്ടെങ്കിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ ഇതു പ്രായേണ കണ്ടുവരാറില്ല.
''{{ഉദ്ധരണി|പിമ്പാരാലെഴുമൊരു കൊമ്പനാനതൻന-''
 
''ല്ലമ്പാരിച്ചമയമണിപ്പുറത്തുകേറി''}}
''പിമ്പാരാലെഴുമൊരു കൊമ്പനാനതൻന-''
 
''ല്ലമ്പാരിച്ചമയമണിപ്പുറത്തുകേറി''
 
എന്നു [[വള്ളത്തോൾ നാരായണമേനോൻ]] [[ചിത്രയോഗം മഹാകാവ്യം|ചിത്രയോഗം മഹാകാവ്യത്തിൽ]] വർണിക്കുന്നതുപോലെ [[തിരുവിതാംകൂർ]], [[കൊച്ചി]], [[മൈസൂർ]] തുടങ്ങിയ ചില നാട്ടുരാജ്യങ്ങളിലെ മുൻനാടുവാഴികളുടെ അപൂർവം ചില രാജകീയാഘോഷങ്ങളുടെ ഒരു ഔപചാരികപ്രദർശനപരിപാടിയായി ആധുനിക കാലത്ത് അമ്പാരികളുടെ ഉപയോഗം മാറിയിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/അമ്പാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്