"കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Michaeldsuarez (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 59:
രണ്ടാം ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനു മുന്ന് കൊച്ചി [[ചേരസാമ്രാജ്യം|ചേര രാജാവിനു]] കീഴിലായിരുന്നു. കൊച്ചിയിൽ അന്നും തുറമുഖം ഉണ്ടായിരുന്നു. എന്നാൽ [[മുസിരിസ്]] എന്ന തുറമുഖമായിരുന്നു വാണിജ്യപ്രാധാന്യമുൾക്കൊണ്ടിരുന്നത്. കുലശേഖരസാമ്രാജ്യം ശിഥിലമായതോടെ കൊച്ചി പെട്ടെന്ന് ഒരു സ്വതന്ത്രരാജ്യപദവിയിലേക്ക് ഉയർന്നു. [[പെരുമ്പടപ്പു സ്വരൂപം|പെരുമ്പടപ്പ് സ്വരൂപമാണ്‌]] കൊച്ചി രാജ്യമായി അറിയപ്പെട്ടത്. രാമവർമ്മകുലശേഖരന്റെ പുത്രൻ [[വേണാട്|വേണാട്ടു]] രാജവംശവും സഹോദരീ പുത്രൻ കൊച്ചി രാജവംശവും സ്ഥാപിച്ചു എന്നാണ്‌ ഐതിഹ്യവും ചരിത്രവും കലർന്ന വിശ്വാസം.
 
[[പ്രമാണം:Dutch cemeterycemetary fort kochy.jpg|thumb|260px| ഫോർട്ട് കൊച്ചിയിലെ ഡച്ച് ശ്മശാനം]]
 
13-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പെരുമ്പടപ്പ് സ്വരൂപം ആസ്ഥാനം വന്നേരിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലെ ചിത്രകൂടത്തിലായിരുന്നു. അവർക്ക് തിരുവഞ്ചിക്കുളത്തിലും കൊട്ടാരം ഉണ്ടായിരുന്നു. പിന്നീട് [[സാമൂതിരി]] [[വള്ളുവനാട്]] ആക്രമിച്ചപ്പോൾ പെരുമ്പടപ്പ് തിരുവഞ്ചിക്കുളത്തേക്കും 14 ആം നൂറ്റാണ്ടിലെ അവസാനത്തോട് കൂടി സാമൂതിരി തൃക്കണാമതിലകം പിടിച്ചതോടെ സ്വരൂപം അവരുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 1342 ൽ [[പെരിയാർ നദി|പെരിയാറിലുണ്ടായ]] വെള്ളപ്പൊക്കം മുസിരിസിന്റെ സാദ്ധ്യതകൾക്ക് മങ്ങലേല്പിച്ചുകൊണ്ട് വൻ എക്കൽ മലകൾ അഴിമുഖത്ത് അടിക്കുകയും കപ്പലുകൾക്ക് സഞ്ചാരം ബുദ്ധിമുട്ടാക്കുകയും ചെയ്തു. ഇത് തുറമുഖമെന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് [[കുരുമുളക്]], [[ഏലക്ക]], [[ഗ്രാമ്പൂ]] തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യപാരത്തിലൂടെ കൊച്ചി വികസിച്ചു.
"https://ml.wikipedia.org/wiki/കൊച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്