"കെ.പി. കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കഥ, [[തിരക്കഥ]], സംഭാഷണം, നിർമാണം,ചിത്രസംയോജനം എന്നീ മേഖലകളിലെല്ലാം പ്രവർത്തിച്ച വ്യക്തിയായിരുന്നു '''കെ.പി. കൊട്ടാരക്കര''' (1926 - [[നവംബർ 19]], [[2006]]). [[കൊട്ടാരക്കര]] സ്വദേശിയായിരുന്ന ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് കുട്ടൻ പിള്ള എന്നായിരുന്നു. രാമൻ പിള്ളയുടെയും പാർവ്വതി അമ്മയുടെയും പുത്രനായി 1926-ൽ [[ജനനം|ജനിച്ചു]]. [[എസ്.എസ്.എൽ.സി.]] പാസ്സായ ശേഷം പ്രൊഫഷണൽ [[നാടകം|നാടക]] വേദിയിൽ പ്രവേശിച്ചു. പലനാടകങ്ങളും ഇദ്ദേഹം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. 1950-ൽ നീലയുടെ പ്രഥമചിത്രമായ ''ആത്മസഖിക്കു'' വേണ്ടി കഥയും സംഭാഷണവും എഴുതി ചലച്ചിത്രരംഗത്തു പ്രവേശിച്ചു. തുടർന്നു ആറു ചിത്രങ്ങൾക്ക് കഥയു സംഭാഷണവും എഴുതുകയും അവയിൽ മിക്കതിലും അഭിനയിക്കുകയും ചെയ്തു. ''പാശമലർ'' എന്ന [[തമിഴ്]] ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയിലാണ് ഇദ്ദേഹം പ്രസിദ്ധിയിലേക്കുയർന്നത്. <ref>[http://malayalasangeetham.info/displayProfile.php?category=producer&artist=KP%20Kottarakkara മലയാള സംഗീതം മൂവി ഡെറ്റാബേസിൽ നിന്ന്] കെ.പി. കൊട്ടാരക്കര</ref>
 
ഒരു നിർമാതാവ് എന്നനിലയിൽ [[തമിഴ്‌ചലച്ചിത്രം|തമിഴ് ചലച്ചിത്ര]] രംഗത്തേക്കു വന്ന ഇദ്ദേഹം ''പരിശ്'' എന്നചിത്രം നിർമിച്ച ശേഷം [[മലയാളചലച്ചിത്രം|മലയാളത്തിലേക്കു]] കടന്നു. കെ.പി. കൊട്ടാരക്കരയുടെ ആദ്യ മലയാള ചിത്രം ''ജീവിതയാത്ര'' ആണ്. തുടർന്ന് 28 ചിത്രങ്ങൾ കൂടി നിർമിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയു കഥയും സംഭാഷണവും അദ്ദേഹംതന്നെ എഴുതിയതാണ്. ഇദ്ദേഹത്തിന്റെ പലകഥകളും മറ്റുഭാഷകളിൽ ചിത്രങ്ങളാക്കിയിട്ടുണ്ട്. 2006 [[നവംബർ]] 19-ന് അദ്ദേഹം അന്തരിച്ചു.<ref>{{cite news|title=കെ.പി. കൊട്ടാരക്കരയുടെ വിയോഗം|url=http://www.hindu.com/2006/11/21/stories/2006112114040400.htm|accessdate=25 ഏപ്രിൽ 2013|newspaper=ദി ഹിന്ദു|date=21 നവംബർ 2006}}</ref>
==നിർമിച്ച ചിത്രങ്ങൾ==
 
"https://ml.wikipedia.org/wiki/കെ.പി._കൊട്ടാരക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്