"ട്രോജൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==യുദ്ധത്തിന്റെ തുടക്കം==
യുദ്ധദേവതയായ [[ഈറിസ്|ഈറിസിനെ]] , പെലിയൂസിന്റെയും തെറ്റീസ്സിന്റെയും[[തെറ്റിസ്|തെറ്റിസ്സിന്റെയും]] വിവാഹാഘോഷത്തിന് ഈറിസിനെ ക്ഷണിക്കാതിരുന്നതിനെ തുടർന്ന് വിരുന്നുസൽക്കാര വേളയിൽ കലഹമുണ്ടാക്കാൻ ഈറിസ് ശ്രമിച്ചു. "ഏറ്റവും സുന്ദരിയായവൾക്ക്" എന്ന് ആലേഖനം ചെയ്ത ഒരു സുവർണ ആപ്പിൾ ഈറിസ് വിരുന്നുകാരുടെ ഇടയിലേക്ക് എറിഞ്ഞു. ഈ ആപ്പിളിനു വേണ്ടി [[ഹീര|ഹീരയും]] [[അഫ്രൊഡൈറ്റി|അഫ്രൊഡൈറ്റിയും]] [[അഥീന|അഥീനയും]] കലഹിച്ചു. ഇതിൽ തീർപ്പുകൽപ്പിക്കാൻ [[സ്യൂസ്]], പാരീസ് രാജകുമാരനെ ചുമതലപ്പെടുത്തി. പാരീസ് ആ സുവർണ ആപ്പിൾ അഫ്രൊഡൈറ്റിക്ക് നൽകി. അതിനു പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാൻ അഫ്രൊഡൈറ്റ് പാരീസിനെ സഹായിക്കുകയും ചെയ്തു. അവിടെനിന്നാണ് ട്രോജൻ യുദ്ധത്തിന്റെ തുടക്കം.
 
പത്തു വർഷം നീണ്ടു നിന്ന യുദ്ധത്തിൽ ഒൻപതു വർഷം ഒരു വിഭാഗത്തിനും ജയിക്കാനായില്ല, പത്താമത്തെ വർഷം, ഒഡിസ്യൂസിന്റെ നിർദ്ദേശപ്രകാരം പൊള്ളയായ [[ട്രോജൻ കുതിര|കുതിരയെ]] നിർമ്മിച്ച് അതിനുള്ളിൽ ഗ്രീക്ക് യോദ്ധാക്കൾ ഒളിച്ചിരുന്നു. ഈ കുതിരയെ അഥീനദേവിക്ക് സമർപ്പിച്ചതായി കാണിച്ച് ട്രോയിയിൽ ഉപേക്ഷിച്ചു. പരാജിതരായെന്ന് നടിച്ച് ഗ്രീക്കുകാർ പുറം കടലിൽ ഒളിച്ചിരുന്നു. വിജയിച്ചുവെന്ന് ധരിച്ച് ട്രോയിക്കാർ കുതിരയെ കോട്ടവാതിൽ പൊളിച്ച് നഗരത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോയി. രാത്രി കുതിരക്കുള്ളിലെ യോദ്ധാക്കൾ പുറത്തിറങ്ങി പുറം കടലിൽ ഒളിച്ചിരുന്ന കൂട്ടാളികൾക്ക് അടയാളം നൽകി. അപ്രതീക്ഷിതമായ ആക്രമണത്തിൽ ട്രോജൻ സേന പരാജയപ്പെട്ടു.
"https://ml.wikipedia.org/wiki/ട്രോജൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്