"മുറുക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q2901824 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 1:
{{Prettyurl|Paan}}
 
{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ }}
[[File:Paan60.jpg|ലഘുചിത്രം|തയ്യാറാക്കിവെച്ചിരിക്കുന്ന മുറുക്കാൻ]]
[[Image:Paan60.jpg|thumb|right|250px|പാൻമസാല തയ്യാറാക്കാനുള്ള ചില വസ്തുക്കൾ]]
ലഹരിക്കും [[വായ]] സുഗന്ധപൂരിതമാക്കുന്നതിനുമൊക്കെയായി [[വെറ്റില|വെറ്റിലയോടൊപ്പം]] [[പുകയില]], [[അടയ്ക്ക|പാക്കു്]], [[ചുണ്ണാമ്പ്]] തുടങ്ങിയ വസ്തുക്കൾ ചേർത്ത് വായിലിട്ട് ചവയ്ക്കുന്നതിനെയാണ് വെറ്റില മുറുക്കൽ എന്നു പറയുന്നത്. ഇത്തരം വസ്തുക്കളുടെ കൂട്ടിനെയാണ് '''മുറുക്കാൻ''' എന്നുപറയുന്നത്.<ref> http://www.thelancet.com/journals/lancet/article/PIIS0140-6736%2800%2904860-1/fulltext </ref>
ലഹരിക്കായി മനുഷ്യർ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് '''പാൻ'''. പാൻമസാല എന്ന് പൊതുവെ അറിയപ്പെടുന്ന ഇതിന്റെ ഉപയോഗം കൂടുതലായും വടക്കേ ഇന്ത്യയിലാണ്. പഴയകാലത്തുള്ള മുറുക്കിനോട് സാമ്യമുള്ള രീതിയിൽ ഉപയോഗിക്കുന്നു. ചുണ്ടിനടിയിൽ വച്ചാണ് പെട്ടെന്നു ലഹരിക്കായി ഉപയോഗിക്കുന്നത്. പലതരം പാനുകൾ ലഭ്യം. ഇതിൽ തന്നെ ഇരുപതു കൂട്ടം വസ്തുക്കൾ ചേർത്തുള്ള പാനും വിപണിയിൽ ലഭ്യം.
==മുറുക്കാൻ കൂട്ടുകൾ==
മുറുക്കാൻ കൂട്ടിൻ പ്രധാനമായും നാല് സാധനങ്ങളാണ് ആവശ്യമുള്ളത്. വെറ്റില, പഴുത്ത അടയ്ക്ക തോടുകളഞ്ഞു കഷണിച്ചത്, വെറ്റിലയിൽ തേക്കാൻ നൂറ് (കക്കത്തോട് നീറ്റിയെടുത്തുണ്ടാക്കുന്ന വസ്തു), അരയിഞ്ച് നീളത്തിൽ ഒരുകഷണം പുകയില.
==ഉപയോഗിക്കുന്ന രീതി==
വെറ്റിലയിൽ നൂറ് തേച്ച് അടക്കയുടെ കഷണങ്ങളും (ഒരു അടയ്ക്ക നെടുകെ നാല് കഷണങ്ങൾ ആക്കിയവയെ പിന്നെയും രണ്ടോ മൂന്നോ കഷണങ്ങളാക്കും) ആവശ്യത്തിനെടുത്തു വായിലിട്ടു ചവയ്ക്കും. ഈ മൂന്നും വായിലെ ഉമിനീരും കൂടി ചേരുമ്പോൾ ചുവപ്പ് നിറമായിരിക്കും ചുണ്ടിനും വായ്ക്കുള്ളിലും. പുകയില അവസാനമാണ് വായിലിടുക . തല കറക്കവും തലച്ചൊരുക്കും ഉണ്ടാവുമെന്നതിനാൽ ചിലർ പുകയില ഉപയോഗിക്കുമായിരുന്നില്ല. പല ദേശങ്ങളിലും ഇതുകൂടാതെ ഗ്രാമ്പൂ മുതലായ സുഗന്ധദ്രവ്യങ്ങളും ഇക്കാലത്ത് (ക്രിസ്ത്വബ്ദം 2013 -ൽ ) ഉപയോഗിച്ചുവരുന്നതായി കാണുന്നു.
 
==ചരിത്രം==
വെറ്റില മുറുക്കിനു ഭാരതത്തിന്റെ പാരമ്പര്യത്തോടും സംസ്കൃതികളോടും അഭേദ്യമായ ബന്ധമുണ്ട്. പണ്ട് ഭാരതത്തിലുടനീളം വെറ്റില മുറുക്കൽ ഉണ്ടായിരുന്നു. മുഖ സൗന്ദര്യത്തിനും, വായ സുഗന്ധപൂരിതമാക്കാനും, ശുദ്ധമാക്കാനും ശൃംഗാരം പ്രകടിപ്പിക്കാനും വേണ്ടിയായിരുന്നു പണ്ടത്തെ ജനങ്ങൾ വെറ്റില മുറുക്കിയിരുന്നത്. ഇതിനെ താംബൂല ചർവ്വണം എന്നും വിളിച്ചിരുന്നു.
പണ്ട് കേരളത്തിലെ സമ്പന്ന തറവാടുകളിൽ ഈ സാധനങ്ങൾ ഇട്ടുവെക്കാൻ വെള്ളി, പിച്ചളച്ചെല്ലവും, പിച്ചള കൊണ്ട് കെട്ടിയ ഭംഗിയുള്ള കൊത്തുപണി ചെയ്ത മരം കൊണ്ടുണ്ടാക്കിയ ചെല്ലങ്ങളും ഉണ്ടായിരുന്നു. ആളുകളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇവ യഥാക്രമം മരം കൊണ്ടുള്ള മുറുക്കാൻ പെട്ടികളും , കൈതോലകൊണ്ടുണ്ടാക്കിയ ചെറിയ '''പാട്ടികളും''' '''കൊമ്മികളുമായിരുന്നു''. പണ്ട് അതിഥി സല്ക്കാരത്തിന്റെ ഭാഗമായി ആദ്യം മുറുക്കാൻ കൊടുത്താണ് അതിഥികളെ സ്വീകരിച്ചിരുന്നത്. മുറുക്കുന്നവരുള്ള വീട്ടിൽ എല്ലാം അക്കാലത്ത് മുറുക്കിത്തുപ്പാൻ വേണ്ടി പിച്ചളകൊണ്ടോ ഓടുകൊണ്ടോ ഉണ്ടാക്കിയ [[കോളാമ്പി|കോളാമ്പികൾ]] ഉണ്ടായിരുന്നു. ഇന്നും ഇവ കേരളത്തിലെ ചില വീടുകളിൽ കാണപ്പെടുന്നു.
 
==നിരോധനം==
ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും, ഇതുപയോഗിക്കുന്നവരുടെ കണ്ടിടത്ത് തുപ്പുന്ന ശീലം കാരണമുണ്ടാവുന്ന പരിസരമലിനീകരണവും തടയാൻ വേണ്ടി ചില രാജ്യങ്ങൾ മുറുക്കാൻ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഭാരതത്തിലെ ചില സ്ംസ്ഥാന സർക്കാരുകളും ഇതിനെ സർക്കാർ മന്ദിരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. മുംബൈയിലെ ബെസ്റ്റ് ബസ്സുകളിലും മുറുക്കാൻ ചവയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്. <ref>http://articles.timesofindia.indiatimes.com/2012-10-06/bhubaneswar/34293556_1_gutka-and-paan-ban-gutka-government-employees</ref><ref>http://gulfnews.com/news/gulf/uae/government/people-found-selling-paan-will-be-deported-says-top-dubai-municipality-official-1.136329</ref><ref>http://www.indianexpress.com/news/city-anchor-no-chewing-gutkha-paan-masala-on-best-buses/1047858</ref>
 
==അവലംബം==
<references/>
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
*[http://ml.wikisource.org/wiki/ഐതിഹ്യമാല/പറയിപെറ്റ_പന്തിരുകുലം ഐതിഹ്യമാല/പറയിപെറ്റ പന്തിരുകുലം]
*[http://ml.wikisource.org/wiki/ഇന്ദുലേഖ/നമ്പൂതിരിപ്പാട്ടിലെ_ആഗമനവും_മറ്റും ഇന്ദുലേഖ - അദ്ധ്യായം 9]
 
[[വർഗ്ഗം:ലഹരിപദാർത്ഥങ്ങൾ]]
"https://ml.wikipedia.org/wiki/മുറുക്കാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്