"യൂറിപ്പിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
പുരാതന ഗ്രീസിലെ മൂന്നു പ്രമുഖ ദുരന്തനാടകകൃത്തുക്കളിൽ ഒടുവിലത്തെ ആളായിരുന്നു '''യൂറിപ്പിഡിസ്''' (ജനനം: ക്രി.മു. 480-നടുത്ത്; മരണം: 406-നടുത്ത്). മറ്റു രണ്ടു നാടകകൃത്തുക്കൾ [[എസ്കിലസ്|എസ്കിലസും]] [[സോഫക്കിൾസ്|സോഫക്കിൾസും]] ആയിരുന്നു. 90-നടുത്ത് നാടകങ്ങൾ യൂറിപ്പിഡിസ് എഴുതിയിട്ടുണ്ട്. അവയിൽ 18 എണ്ണം സമ്പൂർണ്ണരൂപത്തിൽ ലഭ്യമാണ്. ഇതിനു പുറമേ അദ്ദേഹത്തിന്റേതായി കരുതപ്പെട്ടിരുന്ന "റീസസ്" എന്ന നാടകത്തിന്റെ കർതൃത്വത്തെ സംബന്ധിച്ച് ശൈലീസംബന്ധമായ പരിഗണനകൾ വച്ച് തർക്കങ്ങൾ ഉണ്ടെങ്കിലും പുരാതനരേഖകൾ ഈ കൃതിയും അദ്ദേഹത്തിന്റേതാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.<ref>Walton (1997, viii, xix).</ref> യൂറിപ്പിഡിസിന്റെ മറ്റു പല നാടകങ്ങളുടേയും ചെറുതും വലുതുമായ ശകലങ്ങൾ ലഭ്യമാണ്. അദ്ദേഹത്തിന്റെ ലഭ്യമായ രചനകൾ, [[എസ്കിലസ്|എസ്കിലസിന്റേയും]] [[സോഫക്കിൾസ്|സോഫക്കിൾസിന്റേയും]] നിലവിലുള്ള രചനകൾ ചേർന്നാലുള്ളതിലധികം വരും. യൂറിപ്പിഡിയൻ പാഠപാരമ്പര്യത്തിന്റെ സവിശേഷതയാണ് ആ രചനകളുടെ ഭേദപ്പെട്ട പരിരക്ഷയ്ക് വഴിയൊരുക്കിയത്.
 
അംഗീകൃതവിശ്വാസങ്ങളിൽ പലതിനേയും ചോദ്യം ചെയ്യുന്ന വികാരപ്രക്ഷുബ്ധവും സന്ദേഹഭരിതവും ആയ രചനകൾ നിർവഹിച്ച സോഫക്കിൾസ്യൂറിപ്പിഡിസ്, ജീവിതകാലത്തും പിന്നീടും വിവാദപുരുഷനായിരുന്നു. നാടകരംഗത്തെന്ന പോലെ പൊതുജീവിതത്തിലെ ഇതരമേഖലകളിലും സക്രിയരായിരുന്ന [[എസ്കിലസ്|എസ്കിലസിൽ]] നിന്നും [[സോഫക്കിൾസ്|സോഫക്കിൾസിൽ]] നിന്നും ഭിന്നമായി, താരതമ്യേന ഒറ്റപ്പെട്ട ജീവിതം നയിച്ച അദ്ദേഹം ഒടുവിൽ [[ആഥൻസ്|ആഥൻസിൽ]] നിന്നു ബഹിഷ്കൃതനായി മാസിഡോണിയയിൽ പ്രാവാസജീവിതം നയിക്കുമ്പോഴാണ് ചരമമടഞ്ഞത്.
 
==ജീവിതം==
"https://ml.wikipedia.org/wiki/യൂറിപ്പിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്