"കെ.എം. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
ഇന്ത്യയിലേക്ക് മടങ്ങിയ സർദാർ പണിക്കർ ആദ്യം [[അലിഗഢ് മുസ്ലിം സർവകലാശാല|അലീഗഢ് മുസ്ലിം സർവകലാശാലയിലും]] പിന്നീട് കൽകട്ട സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925 ൽ [[ഹിന്ദുസ്ഥാൻ ടൈംസ്|ഹിന്ദുസ്ഥാൻ ടൈംസിന്റെ]] പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറ്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. പാട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീട് ബികാനെർ സംസ്ഥാനത്തിന്റെയും വിദേശകാര്യ മന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു(1944-47)
 
ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്ക് പല പ്രധാന ചുമതലകളും ഏൽപ്പിക്കപ്പെട്ടു. ചൈന (1948-53),ഫ്രാൻസ് (1956-59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. സംസ്ഥാന പുനരേകീകരണ കമ്മീഷൺ അംഗമായിരുന്നു അദ്ദേഹം. പിന്നീട് അക്കാദമിക രംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു.[ഐക്യരാഷ്ട്ര സഭ]യിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെഎം പണിക്കർ ആയിരുന്നു.സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/കെ.എം._പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്