"ശകുന്തള ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
== ജീവിത രേഖ ==
 
ശകുന്തളാ ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു [[സർക്കസ്]] കായികതാരമായിരുന്നു. [[ട്രപ്പീസ്]], വലിച്ചുമുറുക്കിയ കയറിനുമുകളിലൂടെയുള്ള നടത്തം, [[പീരങ്കി|പീരങ്കിയിൽ]] മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദർശിപ്പിച്ചിരുന്നത്. പിതാവിനൊപ്പം [[ചീട്ട്|ചീട്ടിലെ]] മാന്ത്രികവിദ്യകൾ പ്രദർശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം 3-ആംമൂന്നാം വയസ്സിൽ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിച്ചു. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു.
 
[[ട്രൂമാൻ ഹെൻട്രി സാഫോർഡ്|ട്രൂമാൻ ഹെൻട്രി സാഫോർഡിന്റേതുപോലെ]] കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാദേവിയ്ക്ക് ഗണിതശാസ്ത്രത്തിൽ ഉണ്ടായിരുന്നത്. 1977-ൽ ഒരുഅമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.<ref>{{cite news|title=കമ്പ്യൂട്ടറിനെ തോല്‌പിച്ച ശകുന്തളാദേവി അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=355813|accessdate=22 ഏപ്രിൽ 2013|newspaper=മാതൃഭൂമി|date=22 ഏപ്രിൽ 2013}}</ref>
 
== ഇമ്പീരിയൽ കോളേജിലെ അത്ഭുതം ==
"https://ml.wikipedia.org/wiki/ശകുന്തള_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്