"സിറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
[[ഏഷ്യ|തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ]] [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടൽതീരത്തു]] സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ. പടിഞ്ഞാറ് [[ലെബനൻ]], തെക്കുപടിഞ്ഞാറ് [[ഇസ്രയേൽ]], തെക്ക് [[ജോർദ്ദാൻ]], കിഴക്ക് [[ഇറാഖ്]], വടക്ക് [[തുർക്കി]] എന്നിവയാണ് അയൽ‌രാജ്യങ്ങൾ.
 
ലെബനൻ, ഇന്നത്തെ ഇസ്രയേലിന്റെയും ജോർദ്ദാന്റെയും ഭൂരിപക്ഷം പ്രദേശങ്ങൾ, ഇറാഖിന്റെയും [[സൗദി അറേബ്യ|സൗദി അറേബ്യയുടെയും]] ഏതാനു ഭാഗങ്ങൾ ഇവചേർന്നതായിരുന്നു [[ശാം|പുരാതന സിറിയ]]. ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാർ ഇവിടെ വാസമുറപ്പിച്ചു. അതിനുശേഷം അസീറിയക്കാരും [[ബാബിലോണിയ|ബാബിലോണിയക്കാരും]] [[പേർഷ്യൻ സാമ്രാജ്യം|പേർഷ്യക്കാരും]] [[ഗ്രീക്കുകാർ|ഗ്രീക്കുകാരും]] [[ബൈസന്റൈൻ സാമ്രാജ്യം|റോമാക്കാരും]] സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. ക്രി.പി ഏഴാം നൂറ്റാണ്ടിലാണ് ഇവിടെ [[ഇസ്ലാം]] മതം പ്രചാരിച്ചത്. 1516 മുതൽ 1918 [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ സാമ്രാജ്യത്തിന്റെ]] ഭാഗമായിരുന്നു. 1920-ൽ ലെബനൻ സിറിയയിൽ നിന്നും വേർപെട്ടു. 1948-ൽ പൂർണ്ണ സ്വാതന്ത്ര്യം നേടി. 1958-ൽ [[ഈജിപ്ത്|ഈജിപ്റ്റുമായിച്ചേർന്ന്]] ഐക്യ അറബ് റിപബ്ലിക്കിനു രൂപം നൽകി. എന്നാൽ ഈ കൂട്ടുകെട്ട് 1961-ൽ അവസാനിച്ചു.
 
ആധുനികകാലത്തിൽ ഇസ്രയേലുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾമൂലം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന രാജ്യമാണു സിറിയ. സിറിയയുടെ ഭാഗമായിരുന്ന ഗോലാൻ കുന്നുകൾ ഇസ്രയേൽക്കാർ കീഴടക്കിയതാണ് തർക്കത്തിന്റെ പ്രധാനകാരണം.
 
[[ദമാസ്കസ്|ദമാസ്കസാണു]] സിറിയയുടെ തലസ്ഥാനം.
== സിറിയൻ പ്രക്ഷോഭം ==
2010ൽ തുനീസ്യയിൽ[[ടുണീഷ്യ|ടുണീഷ്യയിൽ]] ആരംഭിച്ച പ്രക്ഷോഭങ്ങൾ സിറിയയിലേക്കും വ്യാപിക്കുകയും, പ്രസിഡന്റ് ബശ്ശാർ അൽ അസദിനെതിരെയുള്ള സമരങ്ങൾ ഇപ്പോഴും തുടരുകയും ചെയ്യുന്നു<ref>{{cite news|title = സൈകതരേഖകൾ|url = http://malayalamvaarika.com/2012/march/16/COLUMN3.pdf|publisher = [[മലയാളം വാരിക]]|date = 2012 മാർച്ച് 16|accessdate = 2013 ഫെബ്രുവരി 25|language = [[മലയാളം]]}}</ref><ref>{{cite news|title = ഓരോരുത്തരുടെയും ഏകാധിപതികൾ|url = http://malayalamvaarika.com/2012/february/03/COLUMN1.pdf|publisher = [[മലയാളം വാരിക]]|date = 2012 ഫെബ്രുവരി 03|accessdate = 2013 ഫെബ്രുവരി 24|language = [[മലയാളം]]}}</ref>.
 
== ഇവ കൂടി കാണുക ==
"https://ml.wikipedia.org/wiki/സിറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്