"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

676 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==തുടക്കം==
1960-കളുടെ തുടക്കം മുതൽ ഇന്ത്യയിൽ പലയിടങ്ങളിലും രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടായിരുന്നു.<ref>{{cite news|title=ഇൻഡ്യ ഗേഡ്സ് ഫോർ ഫാമീൻ അസ്സോസിയേറ്റഡ് വിത്ത് ഫ്ലവറിംഗ് ഓഫ് ബാം‌ബൂ|url=http://news.nationalgeographic.com/news/2001/06/0621_bamboo.html|accessdate=20 ഏപ്രിൽ 2013|newspaper=നാഷണൽ ജിയോഗ്രാഫിക്|date=22 ജൂൺ 2001|quote=The last famine of this nature occurred from 1961 through 1965 in the hilly state of Mizoram in eastern India, an area of 21,000 square kilometers (12,482 square miles) with a population of more than 700,000.}}</ref> [[ഹരിതവിപ്ലവം]] ആരംഭിക്കുന്നതിനു മുൻപുള്ള കാലത്ത് നെല്ലിന്റെ ഉൽപ്പാദനക്ഷമതയും വളരെ കുറവായിരുന്നു.<ref>{{Cite news| last = ബാർട്ട| first = പാട്രിക്ക് |title = ഫീഡിംഗ് ബില്യൺസ്, എ ഗ്രെയിൻ അറ്റ് എ ടൈം| newspaper=ദി വാൾ സ്ട്രീറ്റ് ജേണൽ| pages = A1| date = 28 ജൂലൈ 2007| url = http://online.wsj.com/article/SB118556810848880619.html}}</ref>
 
1960-കളുടെ മധ്യത്തിൽ കേരളത്തിൽ നാണ്യവിളകളുടെ കൃഷി നെൽകൃഷിയേക്കാൾ ലാഭകരമാവുകയും നെൽപ്പാടങ്ങൾ വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ സ്ഥിതിവിശേഷം ഭക്ഷ്യസുരക്ഷയെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നു കണ്ട് [[കേരളത്തിലെ മന്ത്രിസഭകൾ#1967-1969 (മൂന്നാം നിയമസഭ)|1967-ലെ സപ്തകക്ഷി ഭരണത്തിൽ]] കൃഷിമന്ത്രിയായിരുന്ന [[എം.എൻ. ഗോവിന്ദൻ നായർ]] പല പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. 1967-ൽ പുറപ്പെടുവിച്ച കേരള ഭൂവിനിയോഗ ഓർഡർ കൂടാതെ കുട്ടികളെ നെൽകൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതിയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്. <ref name=thamb/>
 
[[ഉമ്മൻ ചാണ്ടി]] കെ.എസ്.യു.വിന്റെ പ്രസിഡന്റായിരുന്നപ്പോൾ ഒരു സമരത്തിന്റെ ഭാഗമായി [[കെ.എസ്.ആർ.ടി.സി.]] ബസിനു നേരേ കല്ലേറുണ്ടായി. [[എം.എൻ. ഗോവിന്ദൻ നായർ]] ഈ സംഭവത്തെ വിമർശിച്ചുകൊണ്ട് "ബസിൽ എറിയാൻ പോയ സമയം കൊണ്ട് നിങ്ങൾക്ക് വയലിൽ വിത്തെറിഞ്ഞുകൂടേ" എന്ന പ്രസ്താവന നടത്തി. തങ്ങൾ ഇതിനു തയ്യാറാണെന്നും എന്താണ് ഇതിനായി നിലവിലുള്ള പദ്ധതി എന്നും ആരാഞ്ഞുകൊണ്ട് ഉമ്മൻ ചാണ്ടി എം.എന്നിന് കത്തെഴുതി. അദ്ദേഹം ഉമ്മൻ ചാണ്ടിയെ ചർച്ചയ്ക്കായി ക്ഷണിക്കുകയും ഇതിന്റെ ഫലമായി 'ഓണത്തിന് ഒരു പറ നെല്ല്' എന്ന പദ്ധതി നിലവിൽ വരുകയും ചെയ്തു.<ref name=janayug/> ഈ പരിപാടിയെ പിന്തുണയ്ക്കുന്നതിലൂടെ എം.എൻ. രാഷ്ട്രീയത്തിനതീതമായ വികസനകാഴ്ച്ചപ്പാട് പ്രകടിപ്പിക്കുകയുണ്ടായി എന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്.<ref>{{cite news|first=രവി|last=വയലാർ|title=എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?|url=http://veekshanam.com/content/view/7959/47/ |accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref>
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1731515" എന്ന താളിൽനിന്ന് ശേഖരിച്ചത്