"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q44091 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 25:
[[സ്പെയിൻ|സ്പെയിനിലെ]] കസ്റ്റീൽ പ്രവിശ്യയിലെ കലാറോഗയിൽ ഡോൺ ഫെലിക്സ് ഗുസ്മന്റേയും അസായിലെ ഹുവാനയുടേയും ഡൊമിനിക് പുത്രനായി ജനിച്ചു. ഡൊമിനിഗോ ഡി ഗുസ്മാൻ എന്നായിരുന്നു ആദ്യനാമം. 7 മുതൽ 14 വയസ്സു വരെ, അമ്മയുടെ സഹോദരനായിരുന്ന ഗുമീൽ ഡിസാൻ എന്ന പുരോഹിതന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. 1184-ൽ പലെൻഷ്യ സർവകലാശാലയിൽ ചേർന്ന ഡൊമിനിക് പത്തുവർഷത്തെ പഠനത്തിനിടെ ദൈവശാസ്ത്രത്തിലും ലളിതകലകളിലും അവഗാഹം സമ്പാദിച്ചു. അഗസ്തീനിയൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം 1194-ൽ വൈദികപദവിയിലെത്തി.<ref name ="cath">കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം [http://www.newadvent.org/cathen/05106a.htm വിശുദ്ധ ഡൊമിനിക്]</ref>
 
==[[കാത്താറിസം|അൽബിജൻഷ്യന്മാർ]]==
{{Main|കാത്താറിസം}}
ഓസ്മായിലെ ഭദ്രാസനപ്പള്ളിയായിൽ അവിടത്തെ [[മെത്രാൻ|മെത്രാന്റെ]] കീഴിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1203-ലും 1204-ലും ഡൊമിനിക് തന്റെ മേലധികാരിയായ മെത്രാൻ, ഡോൺ ഡിയഗോ ഡി അസെവെഡോയോടൊപ്പം [[ഡെൻമാർക്ക്]] സന്ദർശിച്ചു. കസ്റ്റൈലിലെ ഫെർഡിനൻഡ് എട്ടാമനു വേണ്ടിയുള്ള നയതന്ത്ര പര്യടനങ്ങളായിരുന്നു അവ. യാത്രക്കിടയിൽ ഒരിക്കൽ തെക്കൻ [[ഫ്രാൻസ്]] സന്ദർശിച്ച ഡൊമിനിക്കിന് ലാംഗ്വഡോക് പ്രവിശ്യയിലൂടെ കടന്നുപോകേണ്ടിവന്നു. ഇക്കാലത്ത്, [[കാത്താറിസം| 'അൽബിജഷ്യന്മാർ']] (കാത്താറുകൾ) എന്നറിയപ്പെട്ടിരുന്ന ദ്വന്ദവാദികളായ വിമതക്രിസ്തീയ വിഭാഗം ആ പ്രദേശത്താകെ പ്രചരിച്ചിരുന്നു. വ്യവസ്ഥാപിത വിശ്വാസത്തിൽ വ്യാപകമായിരുന്ന അനീതികളും അധാർമ്മികതയും അഴിമതിയും ഈ പുത്തൻ വിശ്വാസധാരയുടെ പ്രാചാരത്തെ സഹായിച്ചു.
 
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്