"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==പരിപാടിയിൽ എം.എൻ. ഗോവിന്ദൻ നായരുടെയും ഉമ്മൻ ചാണ്ടിയുടെയും പങ്ക്==
1960-കളുടെ മധ്യത്തിൽ നാണ്യവിളകളുടെ കൃഷി നെൽകൃഷിയേക്കാൾ ലാഭകരമാവുകയും നെൽപ്പാടങ്ങൾ വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ സ്ഥിതിവിശേഷം ഭക്ഷ്യസുരക്ഷയെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നു കണ്ടാണ്കണ്ട് [[കേരളത്തിലെ മന്ത്രിസഭകൾ#1967-1969 (മൂന്നാം നിയമസഭ)|1967-ലെ സപ്തകക്ഷി ഭരണത്തിൽ]] കൃഷിമന്ത്രിയായിരുന്ന [[എം.എൻ. ഗോവിന്ദൻ നായർ]] വിവിധപല പദ്ധതികളും പദ്ധതികളാവിഷ്കരിച്ചത്ആവിഷ്കരിക്കുകയുണ്ടായി. 1967-ൽ പുറപ്പെടുവിച്ച കേരള ഭൂവിനിയോഗ ഓർഡർ കൂടാതെ കുട്ടികളെ നെൽകൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതിയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്. <ref name=thamb/>
 
[[ഉമ്മൻ ചാണ്ടി]] കെ.എസ്.യു.വിന്റെ പ്രസിഡന്റായിരുന്നപ്പോൾ ഒരു സമരത്തിന്റെ ഭാഗമായി [[കെ.എസ്.ആർ.ടി.സി.]] ബസിനു നേരേ കല്ലേറുണ്ടായി. [[എം.എൻ. ഗോവിന്ദൻ നായർ]] ഈ സംഭവത്തെ വിമർശിച്ചുകൊണ്ട് "ബസിൽ എറിയാൻ പോയ സമയം കൊണ്ട് നിങ്ങൾക്ക് വയലിൽ വിത്തെറിഞ്ഞുകൂടേ" എന്ന പ്രസ്താവനയിറക്കുകയുണ്ടായി. ഇതിനു തയ്യാറാണെന്നും എന്താണ് ഇതിനായി നിലവിലുള്ള പദ്ധതി എന്നും ചോദിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി എം.എന്നിന് കത്തെഴുതി. അദ്ദേഹം ഉമ്മൻ ചാണ്ടിയെ ചർച്ചയ്ക്കായി ക്ഷണിക്കുകയും ഇതിന്റെ ഫലമായി 'ഓണത്തിന് ഒരു പറ നെല്ല്' എന്ന പദ്ധതി നിലവിൽ വരുകയും ചെയ്തു.<ref name=janayug/> ഈ പരിപാടിയെ പിന്തുണയ്ക്കുന്നതിലൂടെ എം.എൻ. രാഷ്ട്രീയത്തിനതീതമായ വികസനകാഴ്ച്ചപ്പാട് പ്രകടിപ്പിക്കുകയുണ്ടായി എന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്.<ref>{{cite news|first=രവി|last=വയലാർ|title=എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?|url=http://veekshanam.com/content/view/7959/47/ |accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref>
"https://ml.wikipedia.org/wiki/ഓണത്തിന്_ഒരുപറ_നെല്ല്_പരിപാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്