"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,331 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
== ചെടിയുടെ സ്വഭാവം ==
 
മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ്കമ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയും]] മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു [[ഏഷ്യ|ഏഷ്യയിലും]] [[ആഫ്രിക്ക|ആഫ്രിക്കയിലും]] പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. തീവ്രമായ വംശവർധ്നശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ഒരു പറ്റം ചെറിയ നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂരസ്ഥലങ്ങളിലേക്ക് വിത്തുവിതരണം നടത്തുന്നത്. അതേ സമയം, നനവുള്ള മണ്ണിൽ വീഴുന്ന ഒരു ചെറിയ കഷണം തണ്ടു പോലും പെട്ടെന്നു കിളിക്കുകയും ചെയ്യുന്നുണ്ട്. സാധാരണയായി കുറ്റിച്ചെടി പൊലെ വളരുന്ന കമ്യൂണിസ്റ്റ് പച്ച മറ്റു മരങ്ങളുടെ തണലിൽ നിന്ന് രക്ഷപെടാനായി ആ മരങ്ങളുടെ മുകളിലേക്ക് ഒരു വള്ളി പോലെ പടർന്നു കയറുന്നതായും കണ്ടുവരുന്നു.
 
== അപരനാമങ്ങൾ ==
16

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1729852" എന്ന താളിൽനിന്ന് ശേഖരിച്ചത്