"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അത്രേ എന്ന പ്രയോഗം നീക്കുന്നു
No edit summary
വരി 1:
{{PU|Onathinu Oru Para Nellu}}
കെ.എസ്.യു. നടപ്പിലാക്കിയ ഒരു പരിപാടിയാണ് '''ഓണത്തിന് ഒരു പറ നെല്ല്'''.<ref>[http://veekshanam.com/content/view/2238/ വീക്ഷണം]</ref> [[ഉമ്മൻ ചാണ്ടി]] കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് ഈ പരിപാടി നടപ്പിലാക്കിയത്.<ref name = veekshanam>{{cite news|first=സുധീരൻ|last=എസ്|title=ജോലി കുറുക്കുവഴി ജയിൽ നേർവഴി|url=http://veekshanam.com/content/view/9187/37/|accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref>
ദീപിക ബാലജനസഖ്യം പോലെ മറ്റു സംഘടനകളും ഇതിൽ പങ്കെടുത്തിരുന്നു.<ref name = syro/>
 
==വിശദാംശങ്ങൾ==
ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമമായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്യാനുണ്ടായ കാരണം. തൈനാൻ -3 നെല്ലിനത്തിന്റെ വിത്തും രാസവളങ്ങളും കീടനാശിനികളും ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഇക്കാലത്ത് ബ്ളോക്ക് ഓഫിസുകൾ വഴി വിതരണം ചെയ്യുകയുണ്ടായി. ഇത് പത്രങ്ങളിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫോളിഡോൾ, എൻഡ്രിൻ, ആൽഡ്രിൻ തുടങ്ങിയ കീടനാശിനികൾ ഈ കാലയളവിൽ വ്യാപകമായി പരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇത് വലിയ പരിസ്ഥിതി നാശത്തിനും പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമായി എന്നഭിപ്രായമുണ്ട്.<ref>{{cite news|first=മോഹൻകുമാർ|last=എ.|title=അതിജീവനസമരം|url=http://www.madhyamam.com/news/221642/130413|accessdate=17 ഏപ്രിൽ 2013|newspaper=മാദ്ധ്യമം|date=13 ഏപ്രിൽ 2013}}</ref>
 
റോഡ് വക്കുകളിലും പുറംപോക്കുകളിലുമൊക്കെ കൃഷിയിറക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതും ഒക്കെ വാർത്തയായിരുന്നു. ഈ മുദ്രാവാക്യത്തിന്റെ ആകർഷകത ചർച്ചാവിഷയമായിരുന്നു. <ref name = veekshanam/>സ്കൂൾകുട്ടികൾക്കു മുന്തിയതരം നെല്ലിന്റെ വിത്ത് പൊതികളായി രാസവള മിശ്രിതത്തിനൊപ്പം വിതരണം ചെയ്യുക ഈ പദ്ധതിയുടെ ഭാഗമായിരുന്നു. കുട്ടികൾ വീട്ടിലോ, സ്കൂളിലോ ഇത് വിതയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ദീപിക ബാലജനസഖ്യം ഈ പരിപാടിയുടെ നടത്തിപ്പിൽ ഉൾപ്പെട്ടിരുന്നു.<ref name = syro>{{cite web|first=ആനന്ദബോസ്|last=ഡോ. സി.വി.|title=ഓർമകളിൽ മായാത്ത മാഞ്ഞൂസച്ചൻ|url=http://www.syromalabarchurch.in/news_details.php?news=872|publisher=സീറോമലബാർ ചർച്ച്|accessdate=17 ഏപ്രിൽ 2013}}</ref>
 
അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തും ഈ പരിപാടി നിലവിലുണ്ടായിരുന്നു. [[എം.എൻ. ഗോവിന്ദൻ നായർ|എം.എൻ.]] ആയിരുന്നു ആ സമയത്തെ കൃഷി വകുപ്പ് മന്ത്രി. കെ.എസ്‌.യു.വിന്റെ മുദ്രാവാക്യത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായി.<ref>{{cite news|first=രവി|last=വയലാർ|title=എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?|url=http://veekshanam.com/content/view/7959/47/ |accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref>
"https://ml.wikipedia.org/wiki/ഓണത്തിന്_ഒരുപറ_നെല്ല്_പരിപാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്