"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
സാധാരണഗതിയിൽ ഒരു സംഭവം മറ്റൊന്നിന് മുന്നോടിയോ ത്വരകമോ ആയി പ്രവർത്തിച്ചാൽ അതിന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കപ്പെടാറുണ്ട്. സമൂഹത്തിന്റെയും നീതിന്യായസംവിധാനത്തിന്റെയും കാഴ്ച്ചപ്പാടുകളെയോ പെരുമാറ്റരീതികളെയോ ഒരു സംഭവം ബാധിക്കുന്നുവെങ്കിൽ അതും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. ഉദാഹരണത്തിന് [[2012 Delhi gang rape case|ഡൽഹി മാനഭംഗക്കേസ്]] പൊതുജനപ്രതിഷേധങ്ങൾക്ക് കാരണമായി എന്നതും [[Criminal Law (Amendment) Act, 2013|ബലാത്സംഗം സംബന്ധിച്ച നിയമത്തിന്റെ പരിഷ്കരണത്തിന്]] ഭാഗികമായെങ്കിലും കാരണമാകുകയുണ്ടായി എന്നതും വിഷയത്തിന് ശ്രദ്ധേയത നൽകുന്നു.
 
ചരിത്രപ്രാധാന്യമുള്ള സ്ഥിരമായ മാറ്റങ്ങൾക്ക് കാരണമാകുന്ന സംഭവങ്ങൾക്ക് ശ്രദ്ധേയത ലഭിക്കാൻ സാദ്ധ്യതയുണ്ട്. വ്യാപകമായ നാശമുണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങൾ കാരണം പുനർനിർമാണപ്രവർത്തനങ്ങൾ നടക്കാനോ, ജനങ്ങൾ കൂട്ടത്തോടെ മാറിത്താമസിക്കാനോ, ഒരുപക്ഷേ തിരഞ്ഞെടുപ്പുകളെ ബാധിക്കാനോ സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന് [[Hurricane Katrina|കത്രീന കൊടുങ്കാറ്റോ]] [[2004 Indian Ocean earthquake|2004-ൽ ഇന്ത്യാ മഹാസമുദ്രത്തിലുണ്ടായ ഭൂകമ്പവും]] ഇത്തരത്തിൽ ശ്രദ്ധേയമാണ് എന്ന് പറയാം. നീണ്ടുനിൽക്കുന്ന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾ സംസ്ഥാനതലത്തിലാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും വിഷയത്തിന് ശ്രദ്ധേയത നൽകുന്നതായി കണക്കാക്കാവുന്നതാണ്. നാശനഷ്ടങ്ങളുണ്ടാക്കാത്തതോ വളരെ ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്നതോ ആയ ഭൂകമ്പമോ പ്രകൃതിക്ഷോഭമോ ശ്രദ്ധേയമായിരിക്കണമെന്നില്ല.
 
ഒരു സംഭവത്തിന് ശാശ്വതമായ ഫലങ്ങളുണ്ടാക്കാൻ സാധിച്ചോ എന്ന് പരിശോധിക്കുന്നതിന് ആഴ്ച്ചകളോ മാസങ്ങളോ എടുത്തെന്നിരിക്കും. അടുത്തകാലത്തുണ്ടായതും ശാശ്വതമായ ഫലങ്ങൾ ഉണ്ടാക്കിയോ എന്ന് ഉറപ്പില്ലാത്തതുമായ സംഭവങ്ങൾക്ക് സ്വയമേവ ശ്രദ്ധേയത ഇല്ലാതാകുന്നുവെന്ന് ഇതിനർത്ഥമില്ല.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്