"അൽ-ബയ്റൂനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 58 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11826 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 26:
ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് '''അൽ-ബറൂണി.''' മുഴുവൻ പേര് '''അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽബറൂണി''' എന്നാണ്. [[നരവംശശാസ്ത്രം]], [[ചരിത്രം]], [[ഗണിതം]], [[പ്രകൃതിശാസ്ത്രം]], [[ഭൂഗർഭശാസ്ത്രം]], [[മതങ്ങൾ]], [[തത്വചിന്ത]] തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത് [[ഇന്ത്യ|ഇന്ത്യയിൽ]] വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. [[കേരളം|കേരളത്തിലും]] അദ്ദേഹം വളരെക്കാലം താമസിച്ചു. [[റഷ്യ|റഷ്യയിലെ]] ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ [[താരിഖ് അൽ-ഹിന്ദ്]] എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്.
 
ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അൽ-ബിറൂണി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണനിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു (ഈ കണക്കുകളിൽ ആര്യഭട സ്വാധീനം പ്രകടമാണ്). അതേ പോലെ അദ്ദേഹം നിരവധി തരം രത്നങ്ങളുടേയും ഖനിജങ്ങളുടേയും സാന്ദ്രത അളന്നു തിട്ടപ്പെടുത്തി. താൻ സഞ്ചരിച്ച പ്രധാന നഗരങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും തിട്ടപ്പെടുത്തി. <ref> ജ്യോതിഷവും ജ്യോതി ശാസ്ത്രവും, താൾ 137, പ്രൊഫ. കെ. പാപ്പുട്ടി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ആറാം പതിപ്പ് 2006, ജൂൺ.</ref> <ref>http://www.islamonweb.net/article/2012/05/213/</ref>
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/അൽ-ബയ്റൂനി" എന്ന താളിൽനിന്ന് ശേഖരിച്ചത്