"ഇവാനീസ് ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
[[പ്രമാണം:Nicephorus III and chrysostome BnF Coislin79 fol2v.jpg|thumb|left|ബൈസാന്തിയ സാമ്രാട്ട് നൈസഫോറസ് മൂന്നാമൻ ക്രിസോസ്തമിൽ നിന്ന് പ്രഭാഷണഗ്രന്ഥം സ്വീകരിക്കുന്നതായി സങ്കല്പിക്കുന്ന ഈ ചിത്രം പതിനൊന്നാം നൂറ്റാണ്ടിലെ ഒരു കയ്യെഴുത്തുപ്രതിയിൽ നിന്നാണ്. മുഖ്യദൈവദൂതൻ മിഖായേലും ചിത്രത്തിലുണ്ട്.]]
 
ആദ്യകാലസഭയിലെ ഏറ്റവും വലിയ ധർമ്മപ്രഭാഷകനായി അറിയപ്പെടുന്ന ക്രിസോസ്തമസിന്റെ സ്ഥായിയായ സംഭാവന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ്.<ref>"യോഹന്നാൻ ക്രിസോസ്തമസ്" ''ആദിമസഭാവിജ്ഞാനകോശം''.</ref>[[പുതിയ നിയമം|പുതിയനിയമത്തിലേയും]] [[പഴയ നിയമം|പഴയനിയമത്തിലേയും]] വിവിധ ഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹം ഒട്ടേറെ വ്യാഖ്യാനപ്രഭാഷണങ്ങൾ നടത്തി. അവയിൽ, പഴയനിയമത്തിലെ [[ഉല്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തെക്കുറിച്ചുള്ള]] 67 പ്രഭാഷണങ്ങളും, [[സങ്കീർത്തനങ്ങൾ|സങ്കീർത്തനങ്ങളെക്കുറിച്ചുള്ള]] 59 പ്രഭാഷണങ്ങളും, പുതിയനിയമത്തിലെ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള]] 91 പ്രഭാഷണങ്ങളും, [[യോഹന്നാൻ അറിയിച്ചഎഴുതിയ സുവിശേഷം|യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള]] 88 പ്രഭാഷണങ്ങളും, അപ്പൊസ്തോലന്മാരുടെ നടപടികളെക്കുറിച്ചുള്ള 55 പ്രഭാഷണങ്ങളും [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] എല്ലാ ലേഖനങ്ങളെക്കുറിച്ചുമുള്ള പ്രഭാഷണങ്ങളും ലഭ്യമാണ്. <ref name = "NewAdvent"/> ശ്രോതാക്കൾ രേഖപ്പെടുത്തി വച്ച ഈ പ്രഭാഷണങ്ങളുടെ ശൈലി, യോഹന്നാന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതും കേൾവിക്കാരെ നേരിട്ട് സംബോധന ചെയ്യുന്ന മട്ടിലുള്ളതും ഒപ്പം അക്കാലത്ത് പ്രസംഗകലയിൽ നടപ്പുണ്ടായിരുന്ന കീഴ്വഴക്കങ്ങളെ ആശ്രയിച്ചുള്ളതുമാണ്. പൊതുവേ ബൈബിൾ വാക്യങ്ങളെ അവയുടെ നേരിട്ടുള്ള അർത്ഥമെടുത്ത് വ്യാഖ്യാനിക്കുന്ന ഈ പ്രഭാഷണങ്ങൾ ചിലയിടങ്ങളിൽ പ്രതീകാത്മകവ്യാഖ്യാനത്തിന്റെ അലക്സാണ്ഡ്രിയൻ ശൈലിയും പിന്തുടരുന്നുണ്ട്.
 
=== സാമൂഹ്യവിമർശനം ===
ഈ പ്രഭാഷണങ്ങളിൽ ആവർത്തിച്ചുവരുന്ന ഒരാഹ്വാനം ദരിദ്രരെ സഹായിക്കുന്നതിനെക്കുറിച്ചാണ്.<ref>Liebeschuetz, J.H.W.G. ''പ്രാകൃതരും മെത്രാന്മാരും: ക്രിസോസ്തമസിന്റേയും അർക്കാഡിയസിന്റേയും കാലത്തെ സൈന്യവും സഭയും'', (ഓക്സ്ഫോർഡ്, ക്ലാരെൻഡൻ പ്രെസ് 1990) പുറങ്ങൾ.175-176</ref> [[മത്തായി അറിയിച്ചഎഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] വാക്യങ്ങൾ ആവർത്തിച്ച്, അദ്ദേഹം ധനവാന്മാരോട് ആഡംബരങ്ങളിൽ നിന്ന് വിരമിച്ച് പാവങ്ങളെ സഹായിക്കാൻ ആവശ്യപ്പെടുകയും, ഭോഗലോലുപതയിൽ രമിച്ചിരുന്ന ധനികവർഗ്ഗത്തെ ലജ്ജിപ്പിക്കാൻ തന്റെ പ്രഭാഷണസാമർത്ഥ്യം മുഴുവൻ ഉപയോഗിക്കുകയും ചെയ്തു. "ഒരേ സമയം സമ്പന്നനും നീതിമാനും ആയിരിക്കുക അസാദ്ധ്യമാണോ?" എന്ന ചോദ്യം അദ്ദേഹം അവർക്കു മുൻപിൽ വച്ചു. ശീതകാലത്ത് യാചകന്മാർ തെരുവുകളിൽ വിറച്ചുമരിക്കുകയും കാരാഗൃഹങ്ങളിൽ നഗ്നരായ തടവുകാർ അവസാനത്തെ ചാട്ടവാറടികൾ ഉണ്ടാക്കിയ രക്തമൊലിക്കുന്ന വൃണങ്ങളുമായി കഴിയുകയും ചെയ്യുമ്പോൾ വിലയേറിയ ശൗചപ്പാത്രങ്ങൾ ഉപയോഗിച്ച് നിർവൃതിയടയുന്ന പ്രഭുവർഗത്തോട്, "[[ദൈവം|ദൈവഛായയിൽ]] സൃഷ്ടിക്കപ്പെട്ട മറ്റൊരു [[മനുഷ്യൻ]] തണുപ്പിൽ മരിക്കുമ്പോൾ [[വെള്ളി|വെള്ളിയിൽ]] തീർത്ത ശൗചപ്പാത്രങ്ങൾ ഉപയോഗിക്കാൻ മാത്രം നിങ്ങൾ നിങ്ങളുടെ വിസർജ്ജ്യങ്ങളെ ബഹുമാനിക്കുന്നുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു.<ref name = "closing">ചാൾസ് ഫ്രീമാൻ, Closing of the Western Mind (പുറങ്ങൾ 254-257)</ref>
 
 
ഈ പ്രഭാഷണങ്ങളിൽ ആവർത്തിച്ചുവരുന്ന ഒരാഹ്വാനം ദരിദ്രരെ സഹായിക്കുന്നതിനെക്കുറിച്ചാണ്.<ref>Liebeschuetz, J.H.W.G. ''പ്രാകൃതരും മെത്രാന്മാരും: ക്രിസോസ്തമസിന്റേയും അർക്കാഡിയസിന്റേയും കാലത്തെ സൈന്യവും സഭയും'', (ഓക്സ്ഫോർഡ്, ക്ലാരെൻഡൻ പ്രെസ് 1990) പുറങ്ങൾ.175-176</ref> [[മത്തായി അറിയിച്ച സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] വാക്യങ്ങൾ ആവർത്തിച്ച്, അദ്ദേഹം ധനവാന്മാരോട് ആഡംബരങ്ങളിൽ നിന്ന് വിരമിച്ച് പാവങ്ങളെ സഹായിക്കാൻ ആവശ്യപ്പെടുകയും, ഭോഗലോലുപതയിൽ രമിച്ചിരുന്ന ധനികവർഗ്ഗത്തെ ലജ്ജിപ്പിക്കാൻ തന്റെ പ്രഭാഷണസാമർത്ഥ്യം മുഴുവൻ ഉപയോഗിക്കുകയും ചെയ്തു. "ഒരേ സമയം സമ്പന്നനും നീതിമാനും ആയിരിക്കുക അസാദ്ധ്യമാണോ?" എന്ന ചോദ്യം അദ്ദേഹം അവർക്കു മുൻപിൽ വച്ചു. ശീതകാലത്ത് യാചകന്മാർ തെരുവുകളിൽ വിറച്ചുമരിക്കുകയും കാരാഗൃഹങ്ങളിൽ നഗ്നരായ തടവുകാർ അവസാനത്തെ ചാട്ടവാറടികൾ ഉണ്ടാക്കിയ രക്തമൊലിക്കുന്ന വൃണങ്ങളുമായി കഴിയുകയും ചെയ്യുമ്പോൾ വിലയേറിയ ശൗചപ്പാത്രങ്ങൾ ഉപയോഗിച്ച് നിർവൃതിയടയുന്ന പ്രഭുവർഗത്തോട്, "[[ദൈവം|ദൈവഛായയിൽ]] സൃഷ്ടിക്കപ്പെട്ട മറ്റൊരു [[മനുഷ്യൻ]] തണുപ്പിൽ മരിക്കുമ്പോൾ [[വെള്ളി|വെള്ളിയിൽ]] തീർത്ത ശൗചപ്പാത്രങ്ങൾ ഉപയോഗിക്കാൻ മാത്രം നിങ്ങൾ നിങ്ങളുടെ വിസർജ്ജ്യങ്ങളെ ബഹുമാനിക്കുന്നുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു.<ref name = "closing">ചാൾസ് ഫ്രീമാൻ, Closing of the Western Mind (പുറങ്ങൾ 254-257)</ref>
 
=== ആരാധനാക്രമം ===
"https://ml.wikipedia.org/wiki/ഇവാനീസ്_ക്രിസോസ്തമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്