"ഇവാനീസ് ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43706 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 60:
[[പ്രമാണം:Nicephorus III and chrysostome BnF Coislin79 fol2v.jpg|thumb|left|ബൈസാന്തിയ സാമ്രാട്ട് നൈസഫോറസ് മൂന്നാമൻ ക്രിസോസ്തമിൽ നിന്ന് പ്രഭാഷണഗ്രന്ഥം സ്വീകരിക്കുന്നതായി സങ്കല്പിക്കുന്ന ഈ ചിത്രം പതിനൊന്നാം നൂറ്റാണ്ടിലെ ഒരു കയ്യെഴുത്തുപ്രതിയിൽ നിന്നാണ്. മുഖ്യദൈവദൂതൻ മിഖായേലും ചിത്രത്തിലുണ്ട്.]]
 
ആദ്യകാലസഭയിലെ ഏറ്റവും വലിയ ധർമ്മപ്രഭാഷകനായി അറിയപ്പെടുന്ന ക്രിസോസ്തമസിന്റെ സ്ഥായിയായ സംഭാവന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ്.<ref>"യോഹന്നാൻ ക്രിസോസ്തമസ്" ''ആദിമസഭാവിജ്ഞാനകോശം''.</ref>[[പുതിയ നിയമം|പുതിയനിയമത്തിലേയും]] [[പഴയ നിയമം|പഴയനിയമത്തിലേയും]] വിവിധ ഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹം ഒട്ടേറെ വ്യാഖ്യാനപ്രഭാഷണങ്ങൾ നടത്തി. അവയിൽ, പഴയനിയമത്തിലെ [[ഉല്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തെക്കുറിച്ചുള്ള]] 67 പ്രഭാഷണങ്ങളും, [[സങ്കീർത്തനങ്ങൾ|സങ്കീർത്തനങ്ങളെക്കുറിച്ചുള്ള]] 59 പ്രഭാഷണങ്ങളും, പുതിയനിയമത്തിലെ [[മത്തായി അറിയിച്ചഎഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള]] 91 പ്രഭാഷണങ്ങളും, [[യോഹന്നാൻ അറിയിച്ച സുവിശേഷം|യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള]] 88 പ്രഭാഷണങ്ങളും, അപ്പൊസ്തോലന്മാരുടെ നടപടികളെക്കുറിച്ചുള്ള 55 പ്രഭാഷണങ്ങളും [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] എല്ലാ ലേഖനങ്ങളെക്കുറിച്ചുമുള്ള പ്രഭാഷണങ്ങളും ലഭ്യമാണ്. <ref name = "NewAdvent"/> ശ്രോതാക്കൾ രേഖപ്പെടുത്തി വച്ച ഈ പ്രഭാഷണങ്ങളുടെ ശൈലി, യോഹന്നാന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതും കേൾവിക്കാരെ നേരിട്ട് സംബോധന ചെയ്യുന്ന മട്ടിലുള്ളതും ഒപ്പം അക്കാലത്ത് പ്രസംഗകലയിൽ നടപ്പുണ്ടായിരുന്ന കീഴ്വഴക്കങ്ങളെ ആശ്രയിച്ചുള്ളതുമാണ്. പൊതുവേ ബൈബിൾ വാക്യങ്ങളെ അവയുടെ നേരിട്ടുള്ള അർത്ഥമെടുത്ത് വ്യാഖ്യാനിക്കുന്ന ഈ പ്രഭാഷണങ്ങൾ ചിലയിടങ്ങളിൽ പ്രതീകാത്മകവ്യാഖ്യാനത്തിന്റെ അലക്സാണ്ഡ്രിയൻ ശൈലിയും പിന്തുടരുന്നുണ്ട്.
 
=== സാമൂഹ്യവിമർശനം ===
"https://ml.wikipedia.org/wiki/ഇവാനീസ്_ക്രിസോസ്തമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്