"ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
==അറസ്റ്റും സൂര്യസെന്നിന്റെ വധശിക്ഷയും==
{{multiple image
| width = 200
| footer =
|image1 = HangplatformLeft.jpg
| alt1 =
| caption1 = സൂര്യ സെന്നിനെ തൂക്കിലേറ്റിയ ബംഗ്ലാദേശ് സെൻട്രൽ ജയിലിലെ കഴുമരം നിന്നയിടം.
 
| image2 = Hangplatformstone.jpg
| alt2 =
| caption2 =
}}
ചിറ്റഗോങ് വിപ്ലവ ഗ്രൂപ്പ് മാസ്റ്റർദാ സൂര്യസെന്നിന്റെ അറസ്റ്റോടെ ശിഥിലമാകാൻ തുടങ്ങി. 16 ഫെബ്രുവരി 1933 നാണ് ഗൈരാല ഗ്രാമത്തിൽ നിന്ന് സഹ വിപ്ലവകാരിയുടെ ഒറ്റിനെത്തുടർന്ന് മാസ്റ്റർദാ അറസ്റ്റിലാകുന്നത്. മാസ്റ്റർദാ ഒളിവിൽ താമസിച്ചിരുന്നത് വിപ്ലവ ഗ്രൂപ്പിലുണ്ടായിരുന്ന നേത്ര സെന്റെ വീട്ടിലായിരുന്നു. പണത്തിനോ അസൂയയാലോ അദ്ദേഹം മാസ്റ്ററെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുക്കുകയായിരുന്നു. മാസ്റ്റർദായെ ജീവനോടെയോ അല്ലാതെയോ പിടി കൂടാൻ സഹായിക്കുന്നവർക്ക് 10000 രൂപ സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇനാം ഏറ്റു വാങ്ങുന്നതിനു മുമ്പ് നേത്രസെന്നെ വിപ്ലവകാരികൾ കൊലപ്പെടുത്തി.
 
താരേകേശ്വർ ദസ്തിദാറോടൊപ്പം 1934 ജനുവരി 12 ന് സൂര്യ സെന്നെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി.<ref>Chandra, B & others (1998). ''India's Struggle for Independence 1857-1947'', New Delhi: Penguin, ISBN 0-14-101781-9, p.252</ref>തൂക്കിലേറ്റുന്നതിനു മുൻപ് അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. മുഴുവൻ പല്ലകളും അസ്ഥികളും ചുറ്റികയാൽ തകർത്തിരുന്നു. ബോധമില്ലാത്ത അദ്ദേഹത്തിന്റെ ശരീരത്തെ തൂക്കിലേറ്റുകയാണുണ്ടായത്. മരണാനന്തര ചടങ്ങുകളൊന്നുമുണ്ടായില്ല. മൃതശരീരം ലോഹ വീപ്പക്കുള്ളിലാക്കി ബംഗാൾ ഉൾക്കടലിൽ തള്ളിയ വിവരം പിന്നീട് പുറത്തു വന്നു.
 
==അവലംബം==
<references/>