"പച്ചമലയാളപ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) merge പച്ച മലയാളം
(ചെ.)No edit summary
വരി 1:
{{merge|പച്ച മലയാളം}}
ഒരു വാശിയുടെ പേരില്‍ ഉല്‍ഭവിയ്ക്കുകയും അനുവാചകലോകത്തെ അല്പകാലം ആകര്‍ഷിച്ച് അപ്രത്യക്ഷമാവുകയും ചെയ്ത ഒരു ഭാഷാപ്രസ്ഥാനമാണ് '''പച്ചമലയാള പ്രസ്ഥാനം'''. പത്തൊമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരില്‍ കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. [[വെണ്മണിക്കവികള്‍]] ഈ തരത്തില്‍ കൂടുതല്‍ എഴുതാന്‍ തുടങ്ങിയതിനു ശേഷം '''വെണ്മണി പ്രസ്ഥാനം''' എന്നും അറിയപ്പെട്ടിരുന്നു.
 
 
==ഉല്‍ഭവത്തിനു പിന്നില്‍==
ഏകദേശം ഒരു നൂറ്റാണ്ടിനു മുന്‍പ് രണ്ട് കലാകാരന്മാര്‍ തമ്മിലുണ്ടായ വാദപ്രതിവാദമാണ് ഇതിലേയ്ക്ക് വഴിവെച്ചത്. മലയാളസാഹിത്യത്തിന്റെ വളര്‍‌ച്ചയ്ക്ക് നിദാനമായ [[വിദ്യാവിനോദിനി മാസിക|വിദ്യാവിനോദിനി മാസികയുടെ]] ജനയിതാവായ [[സി.പി. അച്യുതമേനോന്‍|സി.പി. അച്യുതമേനോനും]] അതിനെ എതിര്‍ത്ത കവി [[കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍|കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും]] ആയിരുന്നു അവര്‍.
Line 7 ⟶ 9:
[[സംസ്കൃതം|സംസ്കൃതഭാഷയുടെ]] അതിപ്രസരത്തില്‍ നിന്ന് [[മലയാളം|മലയാളത്തിന്റേത്]] മാത്രമായ ഒരു രീതി അവലംബിയ്ക്കണമെന്നതില്‍ കവിഞ്ഞ് സംസ്കൃതഭാഷയോടുള്ള അവഗണനയായിരുന്നില്ല ഇത്തരമൊരു പ്രസ്ഥാനം രൂപം കൊള്ളാന്‍ കാരണമായത്.
 
സംസ്കൃതസാഹിത്യത്തിന്റെ മേല്‍ക്കോയ്മയെ അവഗണിച്ച് മലയാളഭാഷയെ അതിന്റെ നൈസര്‍ഗ്ഗികസൗന്ദര്യത്തോടെ അവതരിപ്പിച്ച വെണ്മണിപ്രസ്ഥാനം രൂപം കൊണ്ടതുംശക്തിപ്പെട്ടതും ഇക്കാലത്തായിരുന്നു. പച്ചമലയാള ശൈലിയോടൊപ്പം ദ്രുതകവനതയും ഈ കവികള്‍ പ്രയോഗിച്ചിരുന്നു
മലയാള ഭാഷയുടെ തനിമയോട് വെണ്മണിപ്രസ്ഥാനം കാട്ടിയ താല്പര്യം പച്ചമലയാള പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തൊടെ അളക്കപ്പെട്ടു.
 
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തെളിച്ചുകാട്ടിയ ഈ രീതിയെത്തുടര്‍ന്ന് പലകവികളും രംഗത്ത്വന്നെങ്കിലും അവരില്‍ പ്രമുഖന്‍ കുണ്ടൂര്‍ നാരായണ മേനവന്‍ ആണ്. നാലു ഭാഷാകാവ്യങ്ങള്‍ എന്ന പേരില്‍ സമാഹരിയ്ക്കപ്പെട്ട കോമപ്പന്‍, ശക്തന്‍ തമ്പുരാന്‍, പാക്കനാര്‍, കണ്ണന്‍ എന്നീ കൃതികള്‍ ഈ രീതിയില്‍ രചിയ്ക്കപ്പെട്ടവയാണ്. [[വടക്കന്‍ പാട്ടുകള്‍|വടക്കന്‍ പാട്ടിലെ]] വീരസാഹസികനായ [[പാലാട്ട് കോമന്‍|പാലാട്ട് കോമന്റെ]] കഥപറയുന്നതാണ് കോമപ്പന്‍. ശുദ്ധമായ മലയാള പദങ്ങള്‍ എത്ര ഹൃദ്യമായ വിധത്തില്‍ ഉപയോഗിയ്ക്കാം എന്ന് ഈ കവിത തെളിയിയ്ക്കുന്നു.
"https://ml.wikipedia.org/wiki/പച്ചമലയാളപ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്