"പച്ചമലയാളപ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) merge പച്ച മലയാളം
വരി 1:
{{merge|പച്ച മലയാളം}}
ഒരു വാശിയുടെ പേരില്‍ ഉല്‍ഭവിയ്ക്കുകയും അനുവാചകലോകത്തെ അല്പകാലം ആകര്‍ഷിച്ച് അപ്രത്യക്ഷമാവുകയും ചെയ്ത ഒരു ഭാഷാപ്രസ്ഥാനമാണ് '''പച്ചമലയാള പ്രസ്ഥാനം'''.
==ഉല്‍ഭവത്തിനു പിന്നില്‍==
ഏകദേശം ഒരു നൂറ്റാണ്ടിനു മുന്‍പ് രണ്ട് കലാകാരന്മാര്‍ തമ്മിലുണ്ടായ വാദപ്രതിവാദമാണ് ഇതിലേയ്ക്ക് വഴിവെച്ചത്. മലയാളസാഹിത്യത്തിന്റെ വളര്‍‌ച്ചയ്ക്ക് നിദാനമായ [[വിദ്യാവിനോദിനി മാസിക|വിദ്യാവിനോദിനി മാസികയുടെ]] ജനയിതാവായ [[സി.പി. അച്യുതമേനോന്‍|സി.പി. അച്യുതമേനോനും]] അതിനെ എതിര്‍ത്ത കവി [[കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍|കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും]] ആയിരുന്നു അവര്‍.
 
സംസ്കൃതപദങ്ങള്‍ തീരെ ഉപേക്ഷിച്ച് ഒന്നോ രണ്ടൊ ശ്ലോകങ്ങള്‍ രചിയ്ക്കുക എന്നതില്‍ കവിഞ്ഞ് ഒരു കാവ്യം പൂര്‍ണ്ണമായും രചിയ്ക്കുക അസാദ്ധ്യമാണെന്ന് അച്യുതമേനവനും അത് സാദ്ധ്യമാണെന്ന് തമ്പുരാനും വാദിച്ചു. വാദം സമര്‍ത്ഥിയ്ക്കുന്നതിനായി നല്ല ഭാഷ എന്ന ഒരു കാവ്യം നിര്‍മ്മിച്ച് കൊ.വ.1066ല്‍ വിദ്യാവിനോദിനിയില്‍ പ്രസിദ്ധീകരിച്ചു.
Line 8 ⟶ 9:
സംസ്കൃതസാഹിത്യത്തിന്റെ മേല്‍ക്കോയ്മയെ അവഗണിച്ച് മലയാളഭാഷയെ അതിന്റെ നൈസര്‍ഗ്ഗികസൗന്ദര്യത്തോടെ അവതരിപ്പിച്ച വെണ്മണിപ്രസ്ഥാനം രൂപം കൊണ്ടതുംശക്തിപ്പെട്ടതും ഇക്കാലത്തായിരുന്നു. മലയാള ഭാഷയുടെ തനിമയോട് വെണ്മണിപ്രസ്ഥാനം കാട്ടിയ താല്പര്യം പച്ചമലയാള പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തൊടെ അളക്കപ്പെട്ടു.
 
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തെളിച്ചുകാട്ടിയ ഈ രീതിയെത്തുടര്‍ന്ന് പലകവികളും രംഗത്ത്വന്നെങ്കിലും അവരില്‍ പ്രമുഖന്‍ കുണ്ടൂര്‍ നാരായണ മേനവന്‍ ആണ്. നാലു ഭാഷാകാവ്യങ്ങള്‍ എന്ന പേരില്‍ സമാഹരിയ്ക്കപ്പെട്ട കോമപ്പന്‍, ശക്തന്‍ തമ്പുരാന്‍, പാക്കനാര്‍, കണ്ണന്‍ എന്നീ കൃതികള്‍ ഈ രീതിയില്‍ രചിയ്ക്കപ്പെട്ടവയാണ്. [[വടക്കന്‍ പാട്ട്പാട്ടുകള്‍|വടക്കന്‍ പാട്ടിലെ]] വീരസാഹസികനായ [[പാലാട്ട് കോമന്‍|പാലാട്ട് കോമന്റെ]] കഥപറയുന്നതാണ് കോമപ്പന്‍. ശുദ്ധമായ മലയാള പദങ്ങള്‍ എത്ര ഹൃദ്യമായ വിധത്തില്‍ ഉപയോഗിയ്ക്കാം എന്ന് ഈ കവിത തെളിയിയ്ക്കുന്നു.
 
===നല്ലഭാഷയിലെ ഒരു ശ്ലോകം===
"https://ml.wikipedia.org/wiki/പച്ചമലയാളപ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്