"ഷേർ സിങ് അട്ടാരിവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[സിഖ് സാമ്രാജ്യം|സിഖ് സാമ്രാജ്യത്തിലെ]] ഒരു ദർബാർ അംഗവും സൈനികനുമായിരുന്നു '''ഷേർ സിങ് അട്ടാരിവാല''' (മരണം:1858). [[രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം|രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത്]] ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സിഖ് സൈന്യത്തിന്റെ നേതൃത്വം ഷേർ സിങ്ങിനായിരുന്നു.
 
സിഖ് ഭരണത്തിനുകീഴിൽ [[ഹസാര മേഖല|ഹസാരയിലെ]] നസീം ആയിരുന്ന സർദാർ [[ഛത്തർ സിങ് അട്ടാരിവാല|ഛത്തർ സിങ് അട്ടാരിവാലയുടെ]] മൂത്ത പുത്രനായിരുന്നു ഷേർ സിങ്. രഞ്ജിത് സിങ്ങിന്റെ മരണത്തിനുശേഷം സിഖ് സാമ്രാജ്യത്തിലെ അധികാരവടംവലികളിൽ വളരെ സ്വാധീനമുള്ള ഒരു കുടുംബമായിരുന്നു അട്ടാരിവാലകളുടേത്. 1844-ൽ [[പെഷവാർ|പെഷവാറിന്റെ]] ഭരണകർത്താവായി ഷേർ സിങ് നിയോഗിക്കപ്പെട്ടിരുന്നു. [[ഭൈരോവൽ കരാർ|ഭൈരോവൽ കരാറിനുശേഷം]] 1846 ഡിസംബറിൽ പഞ്ചാബിൽ നിലവിൽ വന്ന റീജൻസി ഭരണസമിതിയിലെ അംഗങ്ങളിലൊരാളായിരുന്നുഅംഗങ്ങളിലൊരാളുമായിരുന്നു അദ്ദേഹം.
 
[[രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം|രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ]] ആരംഭം കുറിച്ചുകൊണ്ട് 1848 ഏപ്രിലിൽ [[മുൽത്താൻ|മുൽത്താനിലാരംഭിച്ച]] വിമതനീക്കത്തെ തടയിടാനായി ബ്രിട്ടീഷ് റെസിഡന്റിന്റെ നിർദ്ദേശപ്രകാരം ജൂലൈ മാസം ഷേർ സിങ്ങും സൈന്യവും മുൽത്താനിലെത്തുകയും [[ഹെർബെർട്ട് എഡ്വേഡ്സ്|ഹെർബെർട്ട് എഡ്വേഡ്സിന്റെ]] നേതൃത്വത്തിലുള്ള സൈന്യവുമായി ചേർന്ന് [[ദിവാൻ മൂൽരാജ്|ദിവാൻ മൂൽരാജിന്റെ]] നേതൃത്വത്തിലുള്ള വിമതസൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തു.<ref name=heroes>{{cite web|title=സിഖ് ഭരണത്തിലെ നായകന്മാരും പ്രതിനായകരും (Heroes and Villains of Sikh rule)|url=http://www.sikh-heritage.co.uk/postgurus/herosvillains/heroes%20villains.htm|publisher=sikh-heritage.co.uk|accessdate=2013 ഏപ്രിൽ 3}}</ref> എന്നാൽ യുദ്ധം പുരോഗമിക്കുന്നതിനിടയിൽ [[ഹരിപ്പൂർ|ഹരിപ്പൂരിലെ]] ഛത്തർ സിങ്ങിന്റെ സേനയെ ബ്രിട്ടീഷ് പ്രതിനിധിയായ [[ജെയിംസ് അബ്ബോട്ട്]] ആക്രമിക്കുകയും അദ്ദേഹംഇതിനെത്തുടർന്ന് ഛത്തർസിങ് ബ്രിട്ടീഷുകാർക്കെതിരെ തിരിയുകയും ചെയ്തു.<ref name=BIR-9>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=229|language=ഇംഗ്ലീഷ്
|chapter = 9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref> ഈ വിവരമറിഞ്ഞ ഷേർ സിങ്ങും 1848 സെപ്റ്റംബറിൽ വിമതപക്ഷത്തേക്കുമാറുകയും തന്റെ സേനയൊന്നിച്ച് ഛത്തർസിങ്ങിനോടു ചേരുന്നതിന് ഹസാരയിലേക്ക് തിരിക്കുകയും ചെയ്തു.
 
ബ്രിട്ടീഷ് സൈന്യാധിപനായ ജനറൽ [[ഹ്യൂ ഗഫ്|ഹ്യൂ ഗഫിന്റെ]] നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ ഹസാരയിലേക്കുള്ള മുന്നേറ്റത്തെ [[രാംനഗർ പോരാട്ടം|രാംനഗർ]] (1848 നവംബർ), [[ചില്ലിയൻവാല പോരാട്ടം|ചില്ലിയൻവാല]] (1849 ജനുവരി) എന്നിവിടങ്ങളിൽവച്ച് ഷേർ സിങ് ഫലപ്രദമായി തടഞ്ഞു. എന്നാൽ 1849 ഫെബ്രുവരിയിൽ നടന്ന നിർണായകമായ [[ഗുജറാത്ത് പോരാട്ടം|ഗുജറാത്ത് പോരാട്ടത്തിൽ]] ഷേർസിങ്ങും സിഖ് സൈന്യവും പരാജയപ്പെടുകയും പഞ്ചാബ് പൂർണ്ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയും ചെയ്തു. തുടർന്ന് [[അലഹബാദ്]] കോട്ടയിലും [[കൽക്കത്ത|കൽക്കത്തയിലും]] തടവുകാരനായി അദ്ദേഹം കഴിഞ്ഞു. 1854 ജനുവരിയിൽ മോചിപ്പിക്കപ്പെട്ടു. [[1857-ലെ ഇന്ത്യൻ ലഹള|1857-ലെ കലാപകാലത്ത്]] ഷേർ സിങ് ബ്രിട്ടീഷുകാരെ പിന്തുണച്ചു. 1858 മേയ് 7-ന് [[വരാണസി|വരാണസിയിൽ]] വച്ച് മരണമടഞ്ഞു.<ref name=heroes/>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷേർ_സിങ്_അട്ടാരിവാല" എന്ന താളിൽനിന്ന് ശേഖരിച്ചത്