"ഷേർ സിങ് അട്ടാരിവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
1848 ഏപ്രിലിൽ മുൽത്താനിലാരംഭിച്ച വിമതനീക്കത്തെ തടയിടാനായി ബ്രിട്ടീഷ് റെസിഡന്റിന്റെ നിർദ്ദേശപ്രകാരം ജൂലൈ മാസം ഷേർ സിങ്ങും സൈന്യവും മുൽത്താനിലെത്തുകയും ഹെർബെർട്ട് എഡ്വേഡ്സിന്റെ നേതൃത്വത്തിലുള്ള സൈന്യവുമായി ചേർന്ന് ദിവാൻ മൂൽരാജിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തു.<ref name=heroes>{{cite web|title=സിഖ് ഭരണത്തിലെ നായകന്മാരും പ്രതിനായകരും (Heroes and Villains of Sikh rule)|url=http://www.sikh-heritage.co.uk/postgurus/herosvillains/heroes%20villains.htm|publisher=sikh-heritage.co.uk|accessdate=2013 ഏപ്രിൽ 3}}</ref> എന്നാൽ യുദ്ധം പുരോഗമിക്കുന്നതിനിടയിൽ ഹരിപ്പൂരിലെ ഛത്തർ സിങ്ങിന്റെ സേനയെ ബ്രിട്ടീഷ് പ്രതിനിധിയായ ജെയിംസ് അബ്ബോട്ട് ആക്രമിക്കുകയും അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ തിരിയുകയും ചെയ്തു. ഈ വിവരമറിഞ്ഞ ഷേർ സിങ്ങും 1848 സെപ്റ്റംബറിൽ വിമതപക്ഷത്തേക്കുമാറുകയും തന്റെ സേനയൊന്നിച്ച് ഛത്തർസിങ്ങിനോടു ചേരുന്നതിന് ഹസാരയിലേക്ക് തിരിക്കുകയും ചെയ്തു.
 
ബ്രിട്ടീഷ് സൈന്യാധിപനായ ജനറൽ ഹ്യൂ ഗഫിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ ഹസാരയിലേക്കുള്ള മുന്നേറ്റത്തെ ഷേർ സിങ്ങിന്റെ നേതൃത്വത്തിൽ രാംനഗർ (1848 നവംബർ), ചില്ലിയൻവാല (1849 ജനുവരി) എന്നിവിടങ്ങളിൽവച്ച് ഷേർ സിങ് ഫലപ്രദമായി തടഞ്ഞു. എന്നാൽ 1849 ഫെബ്രുവരിയിൽ നടന്ന നിർണായകമായ ഗുജറാത്ത് പോരാട്ടത്തിൽ പരാജയപ്പെടുകയും പഞ്ചാബ് പൂർണ്ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയും ചെയ്തു. തുടർന്ന് അലഹബാദ് കോട്ടയിലും കൽക്കത്തയിലും തടവുകാരനായി ഷേർ സിങ് കഴിഞ്ഞു. 1854 ജനുവരിയിൽ ഷേർ സിങ് മോചിപ്പിക്കപ്പെട്ടു. 1857-ലെ കലാപകാലത്ത് ഷേർ സിങ് ബ്രിട്ടീഷുകാരെ പിന്തുണച്ചു. 1858 മേയ് 7-ന് വരാണസിയിൽ വച്ച് മരണമടഞ്ഞു.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഷേർ_സിങ്_അട്ടാരിവാല" എന്ന താളിൽനിന്ന് ശേഖരിച്ചത്