"ഷേർ സിങ് അട്ടാരിവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[സിഖ് സാമ്രാജ്യം|സിഖ് സാമ്രാജ്യത്തിലെ]] ഒരു ദർബാർ അംഗവും സൈനികനുമായിരുന്നു '''ഷേർ സിങ് അട്ടാരിവാല''' (മരണം:1858). സാമ്രാജ്യത്തിലെ പ്രവിശ്യയായ [[ഹസാര|ഹസാരയുടെ]] ഭരണകർത്താവായ [[ഛത്തർ സിങ് അട്ടാരിവാല|ഛത്തർ സിങ് അട്ടാരിവാലയുടെ]] പുത്രനായിരുന്നു ഷേർ സിങ്. രഞ്ജിത് സിങ്ങിന്റെ മരണത്തിനുശേഷം സിഖ് സാമ്രാജ്യത്തിലെ അധികാരവടംവലികളിൽ വളരെ സ്വാധീനമുള്ള ഒരു കുടുംബമായിരുന്നു അട്ടാരിവാലകളുടേത്. [[ഭൈരോവൽ കരാർ|ഭൈരോവൽ കരാറിനുശേഷം]] 1846 ഡിസംബറിൽ പഞ്ചാബിൽ നിലവിൽ വന്ന റീജൻസി ഭരണസമിതിയിലെ അംഗങ്ങളിലൊരാളായിരുന്നു ഷേർ സിങ്. [[രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം|രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത്]] ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സിഖ് സൈന്യത്തിന്റെ നേതൃത്വം ഷേർ സിങ്ങിനായിരുന്നു.
 
{{Sikh Empire}}
സിഖ് ഭരണത്തിനുകീഴിൽ ഹസാരയിലെ നസീം ആയിരുന്ന സർദാർ [[ഛത്തർ സിങ് അട്ടാരിവാല|ഛത്തർ സിങ് അട്ടാരിവാലയുടെ]] മൂത്ത പുത്രനായിരുന്നു ഷേർ സിങ്. രഞ്ജിത് സിങ്ങിന്റെ മരണത്തിനുശേഷം സിഖ് സാമ്രാജ്യത്തിലെ അധികാരവടംവലികളിൽ വളരെ സ്വാധീനമുള്ള ഒരു കുടുംബമായിരുന്നു അട്ടാരിവാലകളുടേത്. 1844-ൽ പെഷവാറിന്റെ ഭരണകർത്താവായി ഷേർ സിങ് നിയോഗിക്കപ്പെട്ടിരുന്നു. [[ഭൈരോവൽ കരാർ|ഭൈരോവൽ കരാറിനുശേഷം]] 1846 ഡിസംബറിൽ പഞ്ചാബിൽ നിലവിൽ വന്ന റീജൻസി ഭരണസമിതിയിലെ അംഗങ്ങളിലൊരാളായിരുന്നു അദ്ദേഹം.
 
1848 ഏപ്രിലിൽ മുൽത്താനിലാരംഭിച്ച വിമതനീക്കത്തെ തടയിടാനായി ബ്രിട്ടീഷ് റെസിഡന്റിന്റെ നിർദ്ദേശപ്രകാരം ജൂലൈ മാസം ഷേർ സിങ്ങും സൈന്യവും മുൽത്താനിലെത്തുകയും ഹെർബെർട്ട് എഡ്വേഡ്സിന്റെ നേതൃത്വത്തിലുള്ള സൈന്യവുമായി ചേർന്ന് ദിവാൻ മൂൽരാജിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തു.<ref name=heroes>{{cite web|title=സിഖ് ഭരണത്തിലെ നായകന്മാരും പ്രതിനായകരും (Heroes and Villains of Sikh rule)|url=http://www.sikh-heritage.co.uk/postgurus/herosvillains/heroes%20villains.htm|publisher=sikh-heritage.co.uk|accessdate=2013 ഏപ്രിൽ 3}}</ref> എന്നാൽ യുദ്ധം പുരോഗമിക്കുന്നതിനിടയിൽ ഹരിപ്പൂരിലെ ഛത്തർ സിങ്ങിന്റെ സേനയെ ബ്രിട്ടീഷ് പ്രതിനിധിയായ ജെയിംസ് അബ്ബോട്ട് ആക്രമിക്കുകയും അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ തിരിയുകയും ചെയ്തു. ഈ വിവരമറിഞ്ഞ ഷേർ സിങ്ങും 1848 സെപ്റ്റംബറിൽ വിമതപക്ഷത്തേക്കുമാറുകയും തന്റെ സേനയൊന്നിച്ച് ഛത്തർസിങ്ങിനോടു ചേരുന്നതിന് ഹസാരയിലേക്ക് തിരിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഷേർ_സിങ്_അട്ടാരിവാല" എന്ന താളിൽനിന്ന് ശേഖരിച്ചത്