"അന്തിമിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Anthemius}}
{{For| പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും ശില്പിക്കായി|ട്രലീസിലെ അന്തിമിയസ്}}
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
{{Infobox monarch
| name =അന്തിമിയസ്
Line 17 ⟶ 19:
| death_date ={{death date|472|7|11|mf=y}}, (aged 52)
|}}
പശ്ചിമ റോമാസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്നു '''അന്തിമിയസ്'''. പൌരസ്ത്യ റോമാ ചക്രവർത്തി മാർഷ്യന്റെ (396-457) പുത്രി യുഫിമിയ ആയിരുന്നു ഇദ്ദേഹത്തിന്റെ പത്നി. പൌരസ്ത്യ റോമൻ ചക്രവർത്തി ലിയോ-ക (ഭ.കാ. 457-474) അന്തിമിയസിനെ പശ്ചിമ റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായി (467 ഏ. 12) തെരഞ്ഞെടുത്തു. പ്രാകൃതരായ വാൻഡലുകളുടെ രാജാവായ ഗെയിസറിക്കിന് (428-477) എതിരായി സാമ്രാജ്യത്തെ ഏകീകരിക്കാനായിരുന്നു ലിയോ I, അന്തിമിയസിനെ ചക്രവർത്തിയായി വാഴിച്ചത്. ഇറ്റലിക്കാരനായ റിസിമർ (5-ാം ശ.) അന്ന് റോമാസാമ്രാജ്യത്തിൽ ചക്രവർത്തിമാരെ അധികാരത്തിൽ ഏറ്റുന്നതിലും നീക്കം ചെയ്യുന്നതിലും ഗണ്യമായ സ്വാധീനശക്തി ചെലുത്തിയിരുന്നു. അദ്ദേഹം നേരത്തെ മജോറിയാനസിനെ പശ്ചിമ റോമാ ചക്രവർത്തിയായി വാഴിച്ചിരുന്നു. മജോറിയാനസ് 461 ആഗ. 7-ന് വധിക്കപ്പെട്ടതിനാൽ ലിബിയസ് സെവറസ് എന്നൊരാളെ പകരം ചക്രവർത്തിയായി വാഴിച്ചു. 465-ൽ ലിബിയസും വധിക്കപ്പെട്ടതോടെ ലിയോ I-ാമന്റെ സ്ഥാനാർഥിയായ അന്തിമിയസിനെ പശ്ചിമ റോമാചക്രവർത്തിയാക്കാൻ റിസിമർ സമ്മതിച്ചു. അന്തിമിയസിന്റെ പുത്രിയായ ആലിപ്പിയയെ വിവാഹം ചെയ്യാമെന്ന് റിസിമർ വാഗ്ദാനവും ചെയ്തിരുന്നു. പക്ഷേ, താമസിയാതെ റിസിമറും അന്തിമിയസും ശത്രുതയിലായി. മിലാനിലെത്തിയ റിസിമർ 472-ൽ അന്തിമിയസിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. മിലാനിലെ മെത്രാനായ സെയിന്റ് എപ്പിഫേനിയസ്, അന്തിമിയസും റിസിമറും തമ്മിൽ ഒരു താത്കാലിക സന്ധിയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു മൂന്നുമാസം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം, 472 ജൂല. 1-ന് റിസിമർ റോമാനഗരം കീഴടക്കി. യുദ്ധത്തിൽ തോറ്റോടിയ അന്തിമിയസ് വേഷപ്രച്ഛന്നനായി വിശുദ്ധ ക്രിസോഗോണസ് പള്ളിഅങ്കണത്തിലെ യാചകരുടെ ഇടയിൽ ഒളിവിൽ കഴിച്ചുകൂട്ടി. താമസിയാതെ ഇദ്ദേഹത്തെ ശത്രുക്കൾ കണ്ടുപിടിച്ച് ശിരച്ഛേദം (472 ജൂല. 11) ചെയ്തു. നോ: ഗെയിസറിക്ക്, മാർഷ്യൻ, ലിയോ I, റിസിമർ, റോമാസാമ്രാജ്യം
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അന്തിമിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്