"അഖിലേന്ത്യാ സർവീസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.208.240.112 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) കണ്ണി ഉൾപെടുത്തി, മസൂറി തിരുത്തൽ
വരി 22:
പ്രതിവർഷം നാലഞ്ചുലക്ഷത്തോളം വരുന്ന അപേക്ഷകരിൽ നിന്ന് ഒരു പ്രാഥമിക പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നവർക്കു മാത്രമേ അടുത്തപടിയായ എഴുത്തു പരീക്ഷ എഴുതാൻ അർഹതയുള്ളൂ. ഈ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വാചാ പരീക്ഷയിലും പങ്കെടുക്കേണ്ടതുണ്ട്. പ്രാഥമിക പരീക്ഷയൊഴിച്ച് മറ്റു രണ്ടു ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർഥികളുടെ അഭിരുചി, പട്ടികയിലെ സ്ഥാനം, ഒഴിവുകളുടെ സംഖ്യ എന്നീ ഘടകങ്ങൾ കണക്കിലെടുത്ത് വിവിധ സർവീസുകളിലേയ്ക്കുള്ള ഒഴിവുകൾ നികത്തപ്പെടുന്നു.
 
ലിസ്റ്റിൽ താരതമ്യേന ഉയർന്ന റാങ്കുള്ളവർ [[ഇന്ത്യൻ വിദേശകാര്യ സർവീസ്]] (ഐ.എഫ്.എസ്), ഐ.എ.എസ്, ഐ.പി.എസ് എന്നീ സർവീസുകൾ തിരഞ്ഞെടുക്കുന്നതായാണ് കണ്ടുവരുന്നത്. (ഇവയിൽ ഇന്ത്യൻ വിദേശകാര്യ സർവീസ് ഒരു കേന്ദ്രസർവീസാണ്).<ref>[http://www.indiaresults.com/career_guidance/Civil_Services/default.htm UPSC :: Union Public Service Commission]</ref>
 
==പരിശീലനം==
 
[[ഉത്തരാഞ്ചൽ]] സംസ്ഥാനത്തിലെ മസ്സൂറി (Mussorie)[[മസൂറി]] എന്ന സുഖവാസകേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന [[ലാൽ ബഹദൂർ ശാസ്ത്രി ദേശീയ രാജ്യഭരണ അക്കാദമി]] (LBS National Academy of Administration )യാണ് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കുന്ന പ്രധാന സ്ഥാപനം.<ref>[http://dooneducation.com/blog/lbs_national_academy_of_administration Lal Bahadur Shastri National Academy of Administration]</ref> സിവിൽ സർവീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സർവീസുകളിലെ ഉദ്യോഗസ്ഥർക്കും പൊതുവായി ഒരു അടിസ്ഥാന കോഴ്സും (Foundation Course ) ഈ സ്ഥാപനം നടത്തുന്നു. ഈ പൊതു പരിശീലനത്തിനുശേഷം ഐ.എ.എസ്. ഒഴിച്ച് മറ്റു സർവീസുകാർ അവരവരുടെ സർവീസുകളുടെ പ്രത്യേകം അക്കാദമികളിലേക്ക് ഉന്നത പരിശീലനത്തിനായി തിരിക്കുന്നു. ഐ.എ.എസ് പ്രൊബേഷണർമാർ ഇവിടെത്തന്നെ ഉന്നത പരിശീലനത്തിലേർപ്പെടുന്നു.
 
ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ മുഖ്യ പരിശീലനകേന്ദ്രം ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ ദേശീയ പൊലിസ് അക്കാദമി (SVP National Police Academy)യാണ്.<ref>[http://hydzone.blogspot.com/2008/11/svp-national-police-academy-npa.html SVP National Police Academy]</ref> ഫോറസ്റ്റ് സർവീസുകാരുടെ പരിശീലനം ഡെറാഡൂണിലെ (Dehra Dun) ഇന്ദിരാഗാന്ധി ദേശീയ ഫോറസ്റ്റ് അക്കാദമിയിലാണ് നടത്തുന്നത്.
"https://ml.wikipedia.org/wiki/അഖിലേന്ത്യാ_സർവീസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്