"നാഗാലാ‌ൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

79 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
No edit summary
# [[Peren|പെരെൻ]]
== ചരിത്രം ==
നാഗാലാൻഡിന്റെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് നാഗ വർഗ്ഗക്കാരുടെ ആചാരങ്ങളിൽനിന്നും അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ നിന്നുമാണ്. ബർമ്മീസ് ഭാഷയിലെ നാക എന്ന വാക്കിൽ നിന്നുമാണ് ഇവർക്ക് ഈ പേർ ലഭിച്ചത്. മൂക്കു തുളക്കുന്ന മനുഷ്യർ എന്നാണ് നാക എന്ന വാക്കിന്റെ അർഥം. [[ആസ്സാം|ആസ്സാമിലെയും]] [[ബർമ്മ|ബർമ്മയിലേയും]] വർഗ്ഗക്കാരുമായി നാഗന്മാർക്ക് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്നു. 1816ലെ ബർമ്മൻ അധിനിവേശത്തിനു ശേഷം നാഗന്മാരുടെ പ്രദേശങ്ങൾ ബർമ്മൻ ഭരണത്തിൻ കീഴിലായി. ആസാം നാഗാ കുന്നുകളിൽ അടിച്ചമർത്തലുകളുടെയും പ്രതിഷേധങ്ങളുടെയും കാലഘട്ടമായിരുന്നു ഇത്. 1826ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ആസ്സാം കീഴിലാക്കി. പതിയെ നാഗാ കുന്നുകളിലേക്കും അവർ അധികാരം സ്ഥാപിച്ചു. 1892ഓടെ ടുയെൻസാങ് പ്രദേശമൊഴിച്ചുള്ള നാഗാ കുന്നുകൾ എല്ലാം ബ്രിട്ടീഷുകാർ കയ്യടക്കി.ഈ പ്രദേശം അവർ ആസ്സാമിൽ ലയിപ്പിച്ചു. ഈ കാലത്ത് ക്രിസ്ത്യൻ മിഷണറിമാർ നാഗന്മാരെ [[കൃസ്തുമതം|കൃസ്തുമതത്തിൽ]] ചേർക്കാൻ വളരെ പ്രയത്നിച്ചു.
 
<!--== ഭൂമിശാസ്ത്രം ==-->
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1721524" എന്ന താളിൽനിന്ന് ശേഖരിച്ചത്