"ഇൻകുനാബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ നിലവിലുണ്ടായിരുന്ന, പുനർമുദ്രണങ്ങളടക്കം അച്ചടിക്കപ്പെട്ട, നാൽപ്പതിനായിരത്തോളം കൃതികളുടെ രണ്ടുകോടിയോളം വരുന്ന പ്രതികളുടെ മൊത്തം പുസ്തകസമുച്ചയത്തിനെയാണു് '''ഇൻകുനാബുല''' എന്നു വിളിക്കുന്നതു്. അക്കാലത്തു് യൂറോപ്പിലെ മുന്നൂറോളം നഗരങ്ങളിലായി ആയിരത്തിഎഴുനൂറു് അച്ചുകൂടങ്ങളുണ്ടായിരുന്നു. ഇവയിൽ മൊത്തം അച്ചടിക്കപ്പെട്ട പുസ്തകങ്ങളാണു് 'ഇൻകുനാബുല'യിൽ അടങ്ങിയിരിക്കുന്നതു്.
 
പിള്ളത്തൊട്ടിൽ എന്നർത്ഥമുള്ള ലത്തീൻ പദത്തിൽ നിന്നാണു് ഇങ്കുനാബുല എന്ന ഇംഗ്ലീഷ് വാക്ക് ആവിർഭവിച്ചതു്. യൂറോപ്പിലെ ദേശീയഗ്രന്ഥശാലകളടക്കം എല്ലാ പ്രധാന ഗ്രന്ഥശാലകളിലും ഇൻകുനാബുലയുടെ മാതൃകകൾ ലഭ്യമാണു്.
 
ഇങ്കുനാബുലയിലെ പകുതിയോളം ഗ്രന്ഥങ്ങൾ മതം, ആത്മീയം, ആദർശം എന്നീ വിഷയങ്ങളെക്കുറിച്ചുള്ളവയായിരുന്നു. ഇതുകൂടാതെ, ക്രൈസ്തവസഭകളെക്കുറിച്ചുള്ള കൃതികളും ക്രിസ്ത്യൻ നിയമപാഠങ്ങളും അവയുടെ പുനർവ്യാഖ്യാനങ്ങളുമായി മറ്റൊരു പത്തു ശതമാനവും അച്ചടിപ്പുസ്തകങ്ങൾ ഉണ്ടായി. ഏകദേശം ഇരുപതു ശതമാനം മാത്രമാണു് സാഹിത്യസംബന്ധമായി ഉണ്ടായിരുന്നതു്. കൃതികളിൽ മുക്കാൽ പങ്കും ലത്തീൻ ഭാഷയിലായിരുന്നു രചിക്കപ്പെട്ടിരുന്നതു്. ഇംഗ്ലണ്ടും സ്പെയിനും മാത്രമാണു് സ്വന്തം ദേശീയഭാഷകളിൽ പുസ്തകങ്ങൾ അച്ചടിക്കാനും പ്രചരിപ്പിക്കാനും ഉത്സാഹിച്ചിരുന്നതു്.
 
===യൂറോപ്യൻ സംസ്കാരചരിത്രത്തിൽ ഇൻകുനാബുലയുടെ പ്രാധാന്യം===
"https://ml.wikipedia.org/wiki/ഇൻകുനാബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്