"ജിന്ദൻ കൗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,868 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1838-ലാണ് ദലീപ് ജനിച്ചതെന്ന് കാണുന്നു.
No edit summary
വരി 5:
ലാഹോർ രാജകൊട്ടാരത്തിലെ നായ്ക്കളുടെ ചുമതലക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ മകളായിരുന്നു ജിന്ദൻ. 1835-ലാണ് രഞ്ജിത് സിങ്, ജിന്ദനെ വിവാഹം ചെയ്തത്. 1843-ലെ അധികാരവടംവലികൾക്കിടെ കൊല്ലപ്പെട്ട രാജാവ് [[ഷേർ സിങ്|ഷേർ സിങ്ങിന്റെ]] പിൻഗാമിയായി ജിന്ദന്റെ പുത്രൻ ദലീപ് സിങ് നിയോഗിക്കപ്പെടുമ്പോൾ ദലീപിന് 5 വയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ. അതുകൊണ്ട് ജിന്ദൻ, ദലീപിനുവേണ്ടി [[റീജന്റ്|റീജന്റായി]] സ്ഥാനമേറ്റു. 1844-ൽ പ്രധാനമന്ത്രിയായിരുന്ന [[ഹീരാ സിങ്]] കൊല്ലപ്പെട്ടതോടെ ഭരണത്തിൽ ജിന്ദന്റെ പ്രാധാന്യം വർദ്ധിച്ചു. ജിന്ദന്റെ സഹോദരൻ [[ജവാഹർ സിങ് ]] ആയിരുന്നു ജിന്ദന്റെ മന്ത്രിയായിരുന്നത്. ജിന്ദൻ പർദ്ദക്കുപുറകിലായിരുന്നതിനാൽ അവരുടെ ഇടനിലക്കാരിയും ജവാഹർ സിങ്ങിന്റെ വെപ്പാട്ടിയും ആയിരുന്ന മംഗളക്കും ഈ ഭരണകാലത്ത് കാര്യമായ പ്രാധാന്യം ലഭിച്ചു. ജവാഹർ സിങ് കൊല്ലപ്പെട്ടപ്പോൾ ജിന്ദന്റെ കാമുകനും സൈന്യാധിപനുമായ [[രാജാ ലാൽ സിങ്]] പ്രധാനമന്ത്രിയായി. [[ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം]] നടക്കുകയും പഞ്ചാബ് ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയും ചെയ്തത് ജിന്ദന്റെ ഭരണകാലത്താണ്.<ref name=BIR-5>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=133-144|language=ഇംഗ്ലീഷ്
|chapter = 5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
 
1847 ഓഗസ്റ്റ് മുതൽ ജിന്ദൻ ഷേഖ്പുര കോട്ടയിൽ വീട്ടുതടങ്കലിലായിരുന്നു. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് ബ്രിട്ടീഷ് വിമതർക്ക് പിന്തുണ നൽകുന്നു എന്നതിന്റെ പേരിൽ അവിടെനിന്നും ബനാറസിലേക്ക് നാടുകടത്തുകയും അവരുടെ പെൻഷൻ പ്രതിമാസം 1000 രൂപയായി വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. തദ്ദേശീയസൈനികർക്ക് ബ്രിട്ടീഷുകാരോട് അതൃപ്തിവർദ്ധിക്കാനുണ്ടായ പ്രധാനപ്പെട്ട ഒരു കാരണമായിരുന്നു ഇത്.<ref name=BIR-9>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=229|language=ഇംഗ്ലീഷ്
|chapter = 9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1720216" എന്ന താളിൽനിന്ന് ശേഖരിച്ചത്