"എഡ്വേർഡ് ബർണറ്റ് ടയ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 34 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q141037 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 39:
 
==ടയ്ലറുടെ ചിന്തകൾ==
 
മനുഷ്യവംശത്തെ ഒരു ഒറ്റ [[ഏകകം|ഏകകമായി]] എടുത്തുകൊണ്ട് സംസ്കാരത്തിന്റെ സാർവത്രികവശങ്ങളെക്കുറിച്ച് സിദ്ധാന്തിക്കുന്ന ടയ്ലർ, പരിണാമവാദപരമായ രീതിശാസ്ത്രമാണ് അവലംബിച്ചത്. അതിനാൽ, ഭിന്നസമൂഹങ്ങളുടെ സംസ്കാരങ്ങൾക്കുള്ള മൗലികമായ വ്യത്യാസങ്ങൾ ടയ്ലർ പൂർണമായി അവഗണിക്കുന്നുവെന്ന് വിമർശനമുണ്ട്. ടയ്ലറുടെ അവസാന ഗവേഷണകൃതിയായ ''ആന്ത്രോപ്പോളജി, ആൻ ഇൻട്രൊഡക്ഷൻ റ്റു ദ് സ്റ്റഡി ഒഫ് മാൻ ആൻഡ് സിവിലിസേഷൻ'' 1881-ലാണ് പ്രസിദ്ധീകരിച്ചത്. 19-ം ശതകത്തിന്റെ അവസാനം വരെയുള്ള നരവംശശാസ്ത്രചരിത്രത്തെക്കുറിച്ച് ഈ കൃതി ചർച്ചചെയ്യുന്നു.
 
1871-ൽ ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ ഫെലോഷിപ്പ് ലഭിച്ച ടയ്ലറെ 1875-ൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. 1888-ൽ അബർഡീൻ യൂണിവേഴ്സി റ്റിയിലെ ആദ്യത്തെ ഗിഫോർഡ് ലക്ചററായി നിയമിതനായി. 1883-ൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി [[മ്യൂസിയം]] [[ക്യൂറേറ്ററായി]] പ്രവർത്തിച്ചിരുന്ന ടയ്ലർ 1884-ൽ റീഡറും 1896-ൽ നരവംശശാസ്ത്രവിഭാഗത്തിലെ ആദ്യത്തെ [[പ്രൊഫസർ|പ്രൊഫസറുമായി]]. റോയൽ സൊസൈറ്റി അംഗമായ ഇദ്ദേഹത്തെ ബ്രിട്ടിഷ് സർക്കാർ [[സർ]] പദവി നൽകി ആദരിക്കുകയുണ്ടായി. 1917 [[ജനുവരി]] 2-ന് വെല്ലിങ്ടൺ സോമർസെറ്റിൽ നിര്യാതനായി.
 
==അവലംബം==
{{reflist}}
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/എഡ്വേർഡ്_ബർണറ്റ്_ടയ്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്