"ദത്തപഹാരനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 6:
ഒരു രാജാവു മരിക്കുമ്പോൾ അദ്ദേഹത്തിനു സ്വാഭാവിക പിന്തുടർച്ചാവകാശികൾ ഇല്ലെങ്കിൽ മറ്റൊരു കുടുംബത്തിൽനിന്ന് ഒരു വ്യക്തിയെ തന്റെ അനന്തരാവകാശിയായി ദത്തെടുക്കുന്ന സമ്പ്രദായം ഇന്ത്യയിൽ [[ഹിന്ദു|ഹൈന്ദവ]] രാജാക്കന്മാരുടെയിടയിൽ ഉണ്ടായിരുന്നു. ഈ വിധം ദത്തെടുക്കുന്ന അനന്തരാവകാശികൾക്ക് രാജ്യഭരണം നലൽകുവാൻ പാടില്ലെന്ന് ദത്താപഹാര നയം വ്യക്തമാക്കി. ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഒട്ടേറെ ഇന്ത്യൻ നാട്ടുരാജ്യങ്ങളെ [[ബ്രിട്ടൺ|ബ്രിട്ടിഷ്]] സാമ്രാജ്യത്തിൽ ലയിപ്പിക്കുവാൻ ഡൽഹൌസിപ്രഭുവിനു സാധിച്ചു. 1848-ൽ [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] സത്താറ എന്ന രാഷ്ട്രത്തെ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ ലയിപ്പിച്ചു. 1848-ൽ സത്താറയിലെ രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അനന്തരാവകാശി ദത്തുപുത്രനായിരുന്നതിനാലാണ് ഈ രാജ്യം ബ്രിട്ടിഷ്ഇന്ത്യയോടു കൂട്ടിച്ചേർത്തത്. ഇപ്രകാരം [[ജയ്പൂർ]], സാമ്പൽപൂർ, ഉദയപുരം, [[നാഗ്പൂർ]], [[ഝാൻസി]] എന്നീ രാജ്യങ്ങൾ ബ്രിട്ടിഷ് അധീനതയിലായി. ഝാൻസിയിലെ രാജാവു മരിച്ചപ്പോൾ അവിടെ പുരുഷന്മാരായ പിന്തുടർച്ചക്കാർ ഇല്ലാതിരുന്നതിനാലാണ് ആ രാജ്യത്തെ ഡൽഹൌസി കൈക്കലാക്കിയത്. സാമ്പൽപൂർ രാജാവായിരുന്ന നാരായണസിങ് മരിച്ചപ്പോൾ പുത്രനായ രാജകുമാരൻ ഇല്ലാതിരുന്നതിനാലാണ് അവിടവും ബ്രിട്ടീഷുകാർ കയ്യടക്കിയത്. ഭഗത്, [[ഉദയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളെ ഡൽഹൗസി കൈക്കലാക്കിയെങ്കിലും അടുത്ത ഗവർണർ ജനറലായ കാനിങ് പ്രഭു അത് അംഗീകരിച്ചില്ല. ഇക്കാലത്ത് ഭഗത്, ഉദയ്പൂർ എന്നീ രാജ്യങ്ങളെ കൈക്കലാക്കിയതിനെ ഇംഗ്ലണ്ടിലെ ഡയറക്ടർ ബോർഡ് (Court of Directors) അംഗീകരിക്കാത്തതിനാലാണ് കാനിങ് പ്രഭു ഈ രാജ്യങ്ങളെ നാട്ടുരാജാക്കന്മാർക്ക് തിരികെ വിട്ടുകൊടുത്തത്. ഡൽഹൌസിപ്രഭുവിന്റെ ദത്താപഹാര നയം പലരുടെയും വിമർശനങ്ങൾക്കു പാത്രമായി. ഡൽഹൌസി ഈ പദ്ധതി ആവിഷ്കരിച്ചത് അദ്ദേഹത്തിനുണ്ടായിരുന്ന സാമ്രാജ്യവികസന താത്പര്യം കൊണ്ടായിരുന്നുവെന്ന് വിമർശകർ ആക്ഷേപിച്ചു. നാഗ്പൂർ കയ്യടക്കിയതിനുശേഷം ആ രാജ്യത്തിലെ പൊതുഖജനാവിലെ സ്വത്തുക്കൾ ലേലത്തിൽ വിറ്റത് കൊട്ടാരം കൊള്ളയടിച്ചതിനു സമാനമാണെന്ന് വിമർശകർ അഭിപ്രായപ്പെട്ടിരുന്നു.
 
ദത്താപഹാര നയത്തെ വേറെയും ചില ആവശ്യങ്ങൾക്കായി ഡൽഹൌസിപ്രഭു ഉപയോഗപ്പെടുത്തി. 1853-ൽ [[കർണ്ണാടക|കർണാടകത്തിലെ]] നവാബ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമി ആരാണെന്നു നിശ്ചയിക്കുവാൻ ഡൽഹൗസി വിസമ്മതിച്ചു. 1855-ൽ [[തഞ്ചാവൂർ|തഞ്ചാവൂരിലെ]] രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമികൾ എന്നവകാശപ്പെട്ട പതിനാറു വിധവകളെയും രണ്ട് പുത്രിമാരെയും അംഗീകരിക്കുവാൻ ഗവർണർ ജനറൽ വിസമ്മതിക്കുകയുണ്ടായി. ആ രാജ്യത്തിലെ രാജസ്ഥാനത്തെത്തന്നെ അദ്ദേഹം നിറുത്തൽ ചെയ്തു. 1853-ൽ പേഷ്വാ ബാജിറാവു രണ്ടാമൻ മരിച്ചപ്പോൾ അദ്ദേഹത്തിനു നൽകിവന്ന പെൻഷൻ പിൽക്കാലത്ത് ബാജിറാവുവിന്റെ ദത്തുപുത്രനായ നാനാസാഹിബിന് നൽകേണ്ടതില്ലെന്ന് ബ്രിട്ടിഷ് ഗവണ്മെന്റ് നിശ്ചയിച്ചതും ദത്താപഹാര നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യക്കാരും ബ്രിട്ടീഷുകാരുമായ നിരവധി ആളുകൾ ഈ നയത്തെ രൂക്ഷമായി അപലപിച്ചു. [[1857-ലെ ഇന്ത്യൻ ലഹള|1857-ൽ നടന്ന ദേശീയ വിപ്ലവത്തിന്റെ]] ഒരു പ്രധാന കാരണം ഡൽഹൗസി ഏർപ്പെടുത്തിയ ദത്താപഹാര നയം ആയിരുന്നു.
 
==ദത്താപഹാര നയം ഡൽഹൗസിക്ക് മുമ്പ്‌==
"https://ml.wikipedia.org/wiki/ദത്തപഹാരനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്