82,155
തിരുത്തലുകൾ
No edit summary |
No edit summary |
||
[[File:Maharani Jind Kaur.jpg|ലഘു|ജിന്ദൻ കൗർ - 45-ാം വയസിൽ]]
[[സിഖ് സാമ്രാജ്യം|സിഖ് സാമ്രാജ്യത്തിലെ]] അവസാനത്തെ ഭരണാധികാരിയായിരുന്നു '''ജിന്ദൻ കൗർ''' (ജീവിതകാലം: 1817 – 1863 [[ഓഗസ്റ്റ്]] 1).
ലാഹോർ രാജകൊട്ടാരത്തിലെ നായ്ക്കളുടെ ചുമതലക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ മകളായിരുന്നു ജിന്ദൻ. 1835-ലാണ് രഞ്ജിത് സിങ് ജിന്ദനെ വിവാഹം ചെയ്തത്. 1843-ലെ അധികാരവടംവലികൾക്കിടെ കൊല്ലപ്പെട്ട രാജാവ് ഷേർസിങ്ങിന്റെ പിൻഗാമിയായി ജിന്ദന്റെ പുത്രൻ ദലീപ് സിങ് നിയോഗിക്കപ്പെടുമ്പോൾ ദലീപിന് 7 വയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ. അതുകൊണ്ട് ജിന്ദൻ ദലീപിനുവേണ്ടി റീജന്റായി ഭരണം നടത്തി. 1844-ൽ പ്രധാനമന്ത്രിയായിരുന്ന ഹീരാ സിങ് കൊല്ലപ്പെട്ടതോടെ ഭരണത്തിൽ ജിന്ദന്റെ പ്രാധാന്യം വർദ്ധിച്ചു. ജിന്ദന്റെ സഹോദരൻ [[ജവഹർ സിങ് ]] ആയിരുന്നു ജിന്ദന്റെ മന്ത്രിയായിരുന്നത്. ജിന്ദൻ പർദ്ദക്കുപുറകിലായിരുന്നതിനാൽ ജിന്ദന്റെ ഇടനിലക്കാരിയും ജവാഹർ സിങ്ങിന്റെ വെപ്പാട്ടിയും ആയിരുന്ന മംഗളക്കും ഈ ഭരണകാലത്ത് കാര്യമായ പ്രാധാന്യം ലഭിച്ചു. ജവാഹർ സിങ് കൊല്ലപ്പെട്ടപ്പോൾ ജിന്ദന്റെ കാമുകനും സൈന്യാധിപനുമായ [[രാജാ ലാൽ സിങ്]] പ്രധാനമന്ത്രിയായി. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം നടക്കുകയും പഞ്ചാബ് ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയുെ ചെയ്തത് ജിന്ദന്റെ ഭരണകാലത്താണ്.
|