"ജിന്ദൻ കൗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

148 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[സിഖ് സാമ്രാജ്യം|സിഖ് സാമ്രാജ്യത്തിലെ]] അവസാനത്തെ ഭരണാധികാരിയായിരുന്നു '''ജിന്ദൻ കൗർ''' (ജീവിതകാലം: 1817 – 1863 [[ഓഗസ്റ്റ്]] 1). [[ജിന്ദ് കൗർ]] എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിന്റെ]] ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് [[ദലീപ് സിങ്|ദലീപ് സിങ്ങിനുവേണ്ടി]] റീജന്റ് ആയാണ് 1843 മുതൽ 1846 [[ഡിസംബർ]] മാസം വരെ ജിന്ദൻ ഭരണം നടത്തിയിരുന്നത്. 1846-ൽ നിലവിൽവന്ന [[ഭൈരോവൽ കരാർ]] പ്രകാരം ജിന്ദന്റെ റീജന്റ് സ്ഥാനം നിർത്തലാക്കുകയും [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ്]] റെസിഡന്റിന് കീഴിലുള്ള ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു. അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് 1847 ഓഗസ്റ്റിൽ ജിന്ദൻ ലാഹോറിൽ നിന്ന് നാടുകടത്തപ്പെട്ടു.
 
ലാഹോർ രാജകൊട്ടാരത്തിലെ നായ്ക്കളുടെ ചുമതലക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ മകളായിരുന്നു ജിന്ദൻ. 1835-ലാണ് രഞ്ജിത് സിങ് ജിന്ദനെ വിവാഹം ചെയ്തത്. 1843-ലെ അധികാരവടംവലികൾക്കിടെ കൊല്ലപ്പെട്ട രാജാവ് ഷേർസിങ്ങിന്റെ പിൻഗാമിയായി ജിന്ദന്റെ പുത്രൻ ദലീപ് സിങ് നിയോഗിക്കപ്പെടുമ്പോൾ ദലീപിന് 7 വയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ. അതുകൊണ്ട് ജിന്ദൻ ദലീപിനുവേണ്ടി റീജന്റായി ഭരണം നടത്തി. 1844-ൽ പ്രധാനമന്ത്രിയായിരുന്ന ഹീരാ സിങ് കൊല്ലപ്പെട്ടതോടെ ഭരണത്തിൽ ജിന്ദന്റെ പ്രാധാന്യം വർദ്ധിച്ചു. ജിന്ദന്റെ സഹോദരൻ [[ജവഹർ സിങ് ]] ആയിരുന്നു ജിന്ദന്റെ മന്ത്രിയായിരുന്നത്. ജിന്ദൻ പർദ്ദക്കുപുറകിലായിരുന്നതിനാൽ ജിന്ദന്റെ ഇടനിലക്കാരിയും ജവാഹർ സിങ്ങിന്റെ വെപ്പാട്ടിയും ആയിരുന്ന മംഗളക്കും ഈ ഭരണകാലത്ത് കാര്യമായ പ്രാധാന്യം ലഭിച്ചു. ജവാഹർ സിങ് കൊല്ലപ്പെട്ടപ്പോൾ ജിന്ദന്റെ കാമുകനും സൈന്യാധിപനുമായ [[രാജാ ലാൽ സിങ്]] പ്രധാനമന്ത്രിയായി. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം നടന്നത്നടക്കുകയും പഞ്ചാബ് ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയുെ ചെയ്തത് ജിന്ദന്റെ ഭരണകാലത്താണ്.
 
{{Sikh Empire}}
[[വർഗ്ഗം:സിഖ് സാമ്രാജ്യം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1711086" എന്ന താളിൽനിന്ന് ശേഖരിച്ചത്