"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595349 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 5:
 
== ചരിത്രം ==
[[ചിത്രം:Knaithoma bhavan.jpg|thumb|left|300px| കൊടുങ്ങല്ലൂരിൽ ക്നായിതോമ്മാ vannirangi വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം]]
ക്നായി തോമാ കേരളവുമായി ക്രി.വ. 345- നു മുൻപേ തന്നെ വ്യാപാരത്തിലേർപ്പെട്ടിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. പേർഷ്യയിലെ സാപ്പോർ ദ്വിതീയൻ രാജാവിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്നായിതോമ്മായുടെ നേതൃത്വത്തിൽ [[സിറിയ|സിറിയയിലെ]] [[എഡേസ]], [[കാന]] എന്നിവിടങ്ങളിൽ നിന്ന് 72 കുടുംബങ്ങളിലായി 400 പേർ [[കൊടുങ്ങല്ലൂർ]] വന്നിറങ്ങിയതാണ്‌ ചരിത്രത്തിൽ സ്ഥാനം പിടിച്ചത് .<ref name="paul manalil"> {{cite book |last= മണലിൽ‍||first=പോൾ|authorlink=പോൾ മണലിൽ‍|coauthors= |editor= |others= |title=കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ|origdate= |origyear=2006 |origmonth=|url= |format= |accessdate=നവംബർ 2008 |edition=പ്രഥമ പതിപ്പ് |series= |date= |year=2006|month= |publisher=മാതൃഭൂമി ബുക്സ് |location=കോഴിക്കോട്|language=മലയാളം |isbn=81-8264-226-4|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> ഏഡേസ്സായിലെ ഒരു മെത്രാന്‌ കേരളത്തിലെ ക്രിസ്ത്യാനികളെക്കുറിച്ച്‌ ദർശനം ലഭിച്ചുവെന്നും അതനുസരിച്ച്‌ ക്നായി തോമായെ കേരളത്തിലേയ്ക്ക്‌ അയച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. എന്നാൽ മതപീഡനങ്ങൾ ഭയന്നാണ്‌ നിരവധി ക്രൈസ്തവകുടുംബങ്ങളോടൊപ്പം അദ്ദേഹം കേരളത്തിൽ എത്തിയെതന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.<ref name="skaria"> ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994. </ref> ദക്ഷിണമെസ്സപ്പൊട്ടേമിയയിലെ കിനായി എന്ന പട്ടണത്തിൽ നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്നും [[അർമേനിയ|അർമേനിയയിൽ]] നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്നും അഭിപ്രായങ്ങളുണ്ട്. കേരളവുമായി നേരത്തേ തന്നെ വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന വ്യാപാരിയും സഭാസ്നേഹിയും സ്വന്തമായി പായ്ക്കപ്പലുകളടക്കമുള്ള സന്നാഹങ്ങളുമുള്ള ക്നായിത്തോമ്മായെ യഹൂദ ക്രൈസ്തവരായ അഭയാർത്ഥികളുടെ സംഘത്തിന്റെ നായകനാക്കുകയായിരുന്നു.
 
വരി 12:
ക്നായിതോമ്മായും സംഘവും കൊടുങ്ങല്ലൂരിൽ താമസമാക്കി, വ്യാപാരത്തിൽ ഏർപ്പെട്ടു. അവരുടേതായ യഹൂദപാരമ്പര്യത്തിലുള്ള ആചാരങ്ങൾ പുലർത്തിയിരുന്നെങ്കിലും കൊടുങ്ങല്ലൂരിൽ മുന്നേ ഉണ്ടായിരുന്ന [[യഹൂദർ|യഹൂദന്മാരുമായി]] അവർക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതുപോലെ തന്നെ നാട്ടുകാരായ മാർത്തോമ്മാ ക്രിസ്ത്യാനികളുമായി ആരാധനാ സംബന്ധമായ വിഷയങ്ങളിൽ സഹവർത്തിത്വം പുലർത്തിയിരുന്നെങ്കിലും അവരുമായി വൈവാഹിക ബന്ധങ്ങളിലിടപെടാതെ തങ്ങളുടെ വംശപാരമ്പര്യം നിലനിർത്തുന്നതിൽ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു.
 
ക്നായി തോമ വളരെപ്പെട്ടന്ന് ചേരമാൻ പെരുമാളിന്റെ വിശ്വസ്തന്മാരിലൊരാളായി മാറി. ചേര രാജാവിന്റെ പ്രഭു എന്നർത്ഥമുള്ള കോചേരകോരൻ പദവിയും രാജകീയ ചിഹ്നമായ വേന്തൻ മുടിയും ക്നായി തോമയ്ക്ക് നൽകപ്പെട്ടതായി പറയപ്പെടുന്നു.
 
== ക്നാനായ സമുദായം ==
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്