"ലാൽ കൃഷ്ണ അഡ്വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
1942 മുതൽ [[ആർ.എസ്.എസ്.|ആർ.എസ്.എസിൽ]] പ്രവർത്തിക്കാൻ തുടങ്ങി. 1943-ൽ ആർ.എസ്.എസിന്റെ ആദ്യ ശിബിരത്തിലും 1946-ൽ മൂന്നാം വാർഷിക ശിബിരത്തിലും ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇന്ത്യാ വിഭജനത്തെത്തുടർന്ന്‌ അഭയാർത്ഥിയായി ഇദ്ദേഹം ഇന്ത്യയിലെത്തി. 1947-ൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] മേവാറിൽ ആർ.എസ്‌.എസ്‌. പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം നിയോഗിക്കപ്പെറുകയുണ്ടായി. 1951-ൽ [[ശ്യാമപ്രസാദ്‌ മുഖർജി]] ആരംഭിച്ച ജനസംഘത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ദൽഹി മെട്രോ പൊളിറ്റിക്കൽ കൗൺസിൽ ചെയർമാനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1970-ൽ ഇദ്ദേഹം രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1974-76 കാലഘട്ടത്തിൽ ഇദ്ദേഹം രാജ്യസഭയിലെ ജനസംഘ നേതാവായിരുന്നു. 1985-ൽ ഇദ്ദേഹം ജനസംഘം പ്രസിഡന്റായി. [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥയ്ക്കുശേഷം]] [[ജയപ്രകാശ്‌ നാരായൺ|ജയപ്രകാശ്‌ നാരായണന്റെ]] നേതൃത്വത്തിൽ [[സംഘടനാ കോൺഗ്രസ്‌]], [[സ്വതന്ത്ര പാർട്ടി]], [[സോഷ്യലിസ്റ്റ്‌ പാർട്ടി]], [[ജനസംഘം]] ഇവർ കൂടിച്ചേർന്ന്‌ ജനതാപാർട്ടി രൂപീകരിച്ചു. 1977-ൽ [[മൊറാർജി ദേശായി]] മന്ത്രിസഭയിൽ ഇദ്ദേഹം ക്യാബിനറ്റ് പദവിയുള്ള വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്‌ മന്ത്രിയായിരുന്നു.<ref name=janmabhumidaily/>
 
[[ബി.ജെ.പി.|ഭാരതീയ ജനതാപാർട്ടി]] രൂപീകരിക്കപ്പെടുകയും 1986-ൽ എൽ.കെ. അദ്വാനി ബിജെപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1989-ൽ [[വി.പി. സിംഗ്|വി.പി.സിംഗിന്റെ]] നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വന്നപ്പോൾ ബി.ജെ.പി. പുറമേനിന്ന്‌ പിന്തുണ നൽകുകയുണ്ടായി. 1999 മുതൽ 2004 വരെ ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രി എന്ന സ്ഥാനവും ഇദ്ദേഹത്തിനുണ്ടായിരുന്നു. 2004 മുതൽ 2009 വരെ ലോക്സഭയിൽ ഇദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 2005 ഡിസംബർ വരെ ഇദ്ദേഹം ബി.ജെ.പി. പ്രസിഡന്റുമായിരുന്നു.<ref name=janmabhumidaily/>
 
==അവലംബം==
"https://ml.wikipedia.org/wiki/ലാൽ_കൃഷ്ണ_അഡ്വാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്