"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
2007 മുതൽ പ്രസിഡന്റിനെതിരെ സമരരംഗത്തുള്ള തവക്കുൽ കർമാന്, 2010-ൽ നടന്ന ഒരു സമരത്തിനിടയിൽ വധശ്രമമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്നവരാണ് അവരെ രക്ഷിച്ചത്. 2011-ലും കർമാന് ഫോണിലും കത്തിലുമൊക്കെയായി നിരന്തര ഭീഷണികൾ ഉണ്ടായിരുന്നതായി സഹോദരൻ താരിഖ് കർമാന് പറയുന്നു.
==2011-ലെ സമരങ്ങൾ==
ഗവണ്മെന്റിനെതിരേ കർമാൻ വിദ്യാർഥിസമരം സംഘടിപ്പിച്ച കാരണത്താൽ ജനുവരി 22-ന് ഭർത്താവിനോടൊപ്പം യാത്രചെയ്യുമ്പോൾ അവരെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. അതിനെക്കുറിച്ച് അവർ ഇങ്ങനെ എഴുതി: ''2011-ൽ സമരം തുടങ്ങി ഒരാഴ്ചക്കു ശേഷം ഞാൻ സുരക്ഷാ സേനയുടെ തടവിലായി. അതായിരുന്നു യമൻ വിപ്ലവത്തിലെ നിർണായക നിമിഷം. മാധ്യമങ്ങൾ എന്റെ തടവിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. പിന്നീട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളും രാഷ്ട്രീയക്കാരും പൗരാവകാശ സംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തി. അറസ്റ്റിനെതിരെ ഗവൺമെന്റിനു മേലുള്ള സമ്മർദം അതിശക്തമായിരുന്നു. അങ്ങനെ 36 മണിക്കൂറിനു ശേഷം ഞാൻ ജയിൽ മോചിതയായി. അതുവരെ വനിതാ ജയിലിൽ എന്നെ ചങ്ങലയിൽ ബന്ധിച്ചിട്ടുണ്ടായിരുന്നു.''
ജനുവരി 29-ന് അവർ വീണ്ടും സമരം നടത്തി. പ്രതിഷേധം തുടരുന്നതിനിടെ മാർച്ച് 17-ന് ഭരണകൂടം അവരെ രണ്ടാമതും അറസ്റ്റ് ചെയ്തു. മുന്നേറ്റത്തിന്റെ ഭാഗമായുള്ള സംസാരത്തിൽ അവർ പറഞ്ഞു: ''അലി അബ്ദുള്ളാ സ്വാലിഹിന്റെ ഭരണം അവസാനിക്കുന്നതുവരെ ഞങ്ങൾ സമരം തുടരും. തെക്ക് സതേൺ മൂവ്‌മെന്റും വടക്ക് ഷിയാ ഹൂതി റിബൽസും പാർലമെന്റിൽ പ്രതിപക്ഷവും നമുക്കുണ്ട്. എങ്കിലും ഇപ്പോൾ പ്രധാനം മുല്ലപ്പൂ വിപ്ലവമാണ്.''
 
സ്വാലിഹിന്റെ അഴിമതി നിറഞ്ഞാ ഭരണം നിലനിർത്താൻ ശ്രമിച്ചതിന് സൗദി അറേബ്യയും അമേരിക്കയും ഉൾപ്പെടുന്ന ഭരണകൂടങ്ങളെ കുറ്റപ്പെടുത്തി ന്യൂയോർക്ക് ടൈംസിൽ "യമന്റെ പൂർത്തിയാകാത്ത വിപ്ലവം" എന്ന പേരിൽ ജൂൺ 18ന് ലേഖനമെഴുതിയ കർമാൻ അതിൽ 'വാർ ഓൺ ടെറർ' ആണ് യമനിലെ അമേരിക്കൻ ഇടപെടലിന് കാരണമായത് എന്നും, എന്നാൽ, യമനിലെ മനുഷ്യാവകാശ സംഘടനകൾക്കോ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കോ അതുകോണ്ട് യാതൊരു ഗുണവും ഉണ്ടായിലാ എന്നും കർമാൻ നിരീക്ഷിച്ചു.
 
==നോബൽ പുരസ്‌കാരം==
==നോബൽ സമ്മാനം ലഭിച്ചതറിഞ്ഞ കർമാന്റെ പ്രതികരണം==
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്