"ദത്തപഹാരനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1233944 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Doctrine of lapse}}
ബ്രിട്ടിഷ്ഇന്ത്യയുടെ വികസനത്തിനുവേണ്ടി ഗവർണർ ജനറലായിരുന്ന ഡൽഹൌസിപ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് '''ദത്താപഹാര നയം''' '''{ദത്തവകാശനിരോധന <ref>{{cite news|title=വിജ്ഞാന‌ജാലകം|url=news.keralakaumudi.com/news.php?nid=3ff209391f25bf53fec73e5eb7c43b65|accessdate=4 ഏപ്രിൽ 2013|newspaper=കേരള കൗമുദി|date=18 ഫെബ്രുവരി 2013}}</ref> നയം)'''. യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം [[ഇന്ത്യ|ഇന്ത്യൻ]] നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ്ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്താപഹാര നയത്തിലൂടെ ഡൽഹൗസിപ്രഭുവിനു കഴിഞ്ഞു. ദത്താപഹാര നയം അനുസരിച്ച് ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിൽ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.
 
==ദത്താപഹാര നയം==
വരി 7:
 
ദത്താപഹാര നയത്തെ വേറെയും ചില ആവശ്യങ്ങൾക്കായി ഡൽഹൌസിപ്രഭു ഉപയോഗപ്പെടുത്തി. 1853-ൽ [[കർണ്ണാടക|കർണാടകത്തിലെ]] നവാബ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമി ആരാണെന്നു നിശ്ചയിക്കുവാൻ ഡൽഹൗസി വിസമ്മതിച്ചു. 1855-ൽ [[തഞ്ചാവൂർ|തഞ്ചാവൂരിലെ]] രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമികൾ എന്നവകാശപ്പെട്ട പതിനാറു വിധവകളെയും രണ്ട് പുത്രിമാരെയും അംഗീകരിക്കുവാൻ ഗവർണർ ജനറൽ വിസമ്മതിക്കുകയുണ്ടായി. ആ രാജ്യത്തിലെ രാജസ്ഥാനത്തെത്തന്നെ അദ്ദേഹം നിറുത്തൽ ചെയ്തു. 1853-ൽ പേഷ്വാ ബാജിറാവു രണ്ടാമൻ മരിച്ചപ്പോൾ അദ്ദേഹത്തിനു നൽകിവന്ന പെൻഷൻ പിൽക്കാലത്ത് ബാജിറാവുവിന്റെ ദത്തുപുത്രനായ നാനാസാഹിബിന് നൽകേണ്ടതില്ലെന്ന് ബ്രിട്ടിഷ് ഗവണ്മെന്റ് നിശ്ചയിച്ചതും ദത്താപഹാര നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യക്കാരും ബ്രിട്ടീഷുകാരുമായ നിരവധി ആളുകൾ ഈ നയത്തെ രൂക്ഷമായി അപലപിച്ചു. 1857-ൽ നടന്ന ദേശീയ വിപ്ലവത്തിന്റെ ഒരു പ്രധാന കാരണം ഡൽഹൗസി ഏർപ്പെടുത്തിയ ദത്താപഹാര നയം ആയിരുന്നു.
 
==അവലംബം==
{{reflist}}
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/ദത്തപഹാരനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്